കേരളത്തില്‍ കോവിഡ്-19 രോഗികള്‍ക്ക് രോഗത്തിന്റെ തുടക്കത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, അസിത്രോമൈസിന്‍ മരുന്നുകള്‍ നല്‍കിയത് രോഗം പെട്ടെന്ന് സുഖപ്പെടാന്‍ കാരണമായതായി പഠന റിപ്പോര്‍ട്ട്. കോവിഡ് രോഗികളുടെ ക്ലിനിക്കല്‍ മാനേജ്‌മെന്റിനെ കുറിച്ച് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് നടത്തിയ ആദ്യ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മെയ് ആദ്യവാരം വരെ റിപ്പോര്‍ട്ട് ചെയ്ത 500 കേസുകളാണ് പഠന വിധേയമാക്കിയത്. ഈ 500 പേരില്‍ മൂന്ന് പേര്‍ മരിച്ചു. 95.8 ശതമാനം പേര്‍ക്കും ചെറിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. 18 ശതമാനത്തോളം പേര്‍ക്ക് മരണ കാരണമായേക്കാവുന്ന രോഗങ്ങള്‍ ഉണ്ടായിരുന്നു. 9.2 ശതമാനം പേര്‍ക്ക് പ്രമേഹവും 9 ശതമാനം പേര്‍ക്ക് അതിരക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

Read Also: പ്രതിഷേധങ്ങൾ അതിരുകടക്കരുത്, കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം: ഹെെക്കോടതി

കേരളത്തില്‍ രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 34 ആണ്. അതേസമയം, ഇന്ത്യയില്‍ അത് 37 വയസ്സും ഇറ്റലിയില്‍ 63 വയസ്സും ആണ്. കൂടാതെ, കേരളത്തില്‍ മിതമായ ലക്ഷണം ഉള്ളത് മുതല്‍ തീവ്ര ലക്ഷണങ്ങള്‍ ഉള്ള രോഗികളുടെ എണ്ണം വളരെ കുറവുമായിരുന്നു.

“കേരളത്തില്‍ മരണ നിരക്ക് കുറഞ്ഞിരിക്കാനുള്ള കാരണത്തെ ഇത് ഭാഗികമായി വിശദീകരിക്കുന്നു. ചൈനയുമായും ഇറ്റലിയുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഹൈ-റിസ്‌ക് ഗ്രൂപ്പുകളിലെ രോഗികളില്‍ പോലും കോവിഡ്-19 ഗുരുതരമായ രോഗമായി മാറിയിരുന്നില്ല. അതിനൊരു കാരണം, കേരളത്തില്‍ രോഗം സ്ഥിരീകരിച്ച് രോഗികളെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് കൊണ്ടാകാം. ലക്ഷണം കണ്ടു തുടങ്ങുന്നത് മുതല്‍ ശ്വാസകോശനാളിയില്‍ നിന്നും സ്വാബ് ശേഖരിക്കുന്നതിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും എടുക്കുന്നത് യഥാക്രമം ശരാശരി 1.7 ദിവസങ്ങളും മൂന്ന് ദിവസങ്ങളുമാണ്. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ എച്ച് സി ക്യു, അസിത്രോമൈസിന്‍ മരുന്നുകള്‍ ഹൈ-റിസ്‌ക് ഗ്രൂപ്പുകളിലെ രോഗികള്‍ക്ക് നല്‍കുന്നതാകാം രോഗം മൂര്‍ച്ഛിച്ച് ഗുരുതരമാകുന്നത് തടയുന്നത്,” പഠനം പറയുന്നു.

Read Also: കണക്കുകൾ ഭയപ്പെടുത്തുന്നു; ഓരോ ജില്ലയിലും അയ്യായിരത്തോളം കോവിഡ് രോഗബാധിതർ ഉണ്ടാകാൻ സാധ്യത

എച്ച് സി ക്യു, അസിത്രോമൈസിന്‍ മരുന്നുകള്‍ നല്‍കിയ രോഗികള്‍ ആശുപത്രിയില്‍ കഴിയുന്നത് 13.51 ദിവസങ്ങളാണ്. അതേസമയം, ഇവ രണ്ടും ലഭിക്കാത്തവരുടേത് 14.45 ദിവസങ്ങളും. ആര്‍ടി-പിസിആര്‍ പരിശോധനകളില്‍ കൊറോണവൈറസ് രണ്ടാമത്തെ കാറ്റഗറിയില്‍ നിന്നും (14.33 ദിവസങ്ങള്‍) ആദ്യ കാറ്റഗറിയിലെ രോഗികളില്‍ കുറഞ്ഞ സമയം (12.47 ദിവസങ്ങള്‍) കൊണ്ട് കണ്ടെത്താനായി.

Read Also: Kerala study finds major gains from HCQ, azithromycin in first 500 cases

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.