scorecardresearch

'സയനൈഡ് ബാക്കിയില്ല'; എല്ലാം തലകുലുക്കി സമ്മതിച്ച് ജോളി

ഇന്ന് ഒന്‍പതു മണിയോടെ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്

ഇന്ന് ഒന്‍പതു മണിയോടെ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്

author-image
WebDesk
New Update
Kerala News Live, Kerala News in Malayalam Live

കോഴിക്കോട്: ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നുസമ്മതിച്ച് കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. നാലു പേരെ കൊന്നത് സയനൈഡ് ഉപയോഗിച്ച് തന്നെയാണെന്ന് ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മനോരമ ന്യൂസും മാതൃഭൂമി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. റൂറല്‍ എസ്‌പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനു ശേഷമുള്ള വിവരങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

Advertisment

അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയാണെന്നാണ് ജോളി പറയുന്നത്. മറ്റ് നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഓര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്താന്‍ ഇരിക്കെയാണ് സയനൈഡ് ബാക്കിയില്ല എന്ന കാര്യം ജോളി പറഞ്ഞത്. കൂടുതല്‍ പേരെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായും ജോളി ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

ഇന്ന് ഒന്‍പതു മണിയോടെ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയാണ് ജോളിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. പൊലീസ് പത്ത് ദിവസത്തെ കസ്റ്റഡിക്കായി അപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Advertisment

ആദ്യ ഭര്‍ത്താവ് റോയിയെ കൊല്ലാന്‍ ജോളി തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ പൊലീസ് നേരത്തെ വിശദീകരിച്ചിരുന്നു. ജോളിയുടെ കസ്റ്റഡി അപേക്ഷയിലാണ് നാല് കാരണങ്ങൾ പൊലീസ് പറഞ്ഞിരിക്കുന്നത്. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

Read Also: ജോളി: കേള്‍ക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമോ അതോ കെട്ടുകഥകളോ?

റോയിയുടെ മദ്യപാനശീലത്തിലും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചിരുന്നു. റോയിക്ക് സ്ഥിരവരുമാനം ഇല്ലായിരുന്നു. തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാനുമാണു റോയിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നു പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം

മുഖ്യപ്രതിയായ ജോളി രണ്ടു കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി കെ.ജി.സൈമണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചുവെന്നാണു പൊലീസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നു വെന്നും എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു.

Jolly Joseph Koodathai Murders Jolly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: