/indian-express-malayalam/media/media_files/2025/04/28/p7p8AwUMcl1dQV1CoUnF.jpg)
ഫയൽ ഫൊട്ടോ
കൊല്ലം: ഓയൂരിൽ സ്ത്രീധനത്തിന്‍റെ പേരിൽ തുഷാര എന്ന യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനുമാണ് കൊല്ലം ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഭർത്താവ് ചന്ദുലാലും ഭർതൃമാതാവ് ​ഗീതാലാലിയും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒരു ലക്ഷം രൂപവീതം പിഴയും കോടതി വിധിച്ചു.
ചെ​ങ്കു​ളം പ​റ​ണ്ടോ​ട്​​ ച​രു​വി​ള​വീ​ട്ടി​ൽ തുഷാരയെ സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തി എന്നാണ് കേസ്. 28-ാം വസയിലായിരുന്നു തുഷാര കൊല്ലപ്പെട്ടത്. ചന്തുലാലും ഗീതാലിലിയും മൃഗീയമായി പീഡനത്തിന് ഇരയാക്കുകയും പട്ടിണിക്ക് ഇടുകയും ചെയ്തതിനെ തുടര്‍ന്ന് തുഷാര മരിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
2013 ലാ​യി​രു​ന്നു തു​ഷാ​ര​യു​ടെ​യും ച​ന്തു​ലാ​ലിന്റേയും വി​വാ​ഹം. വിവാഹസമയത്ത് 20 പവൻ സ്വ​ർ​ണ​വും ര​ണ്ടു ല​ക്ഷം രൂ​പ​യും സ്​​ത്രീ​ധ​ന​മാ​യി നൽ​കാ​മെ​ന്ന് പ​റ​യു​ക​യും 20 പവൻ ന​ൽ​കു​ക​യും ചെ​യ്തു. മൂ​ന്നു മാ​സം കഴിഞ്ഞപ്പോ​ൾ ര​ണ്ടു​ല​ക്ഷം രൂ​പ ആവശ്യപ്പെട്ടു. ചന്തുലാൽ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെ തുഷാരയുടെ കുടുംബം ബാക്കി രണ്ടു ലക്ഷം രൂ​പ നൽകിയില്ല.
ഇതിനെ​ തുടർന്നാണ്​​ ച​ന്തു​ലാ​ലും മാ​താ​വും ചേ​ർ​ന്ന് തു​ഷാ​ര​യെ പീ​ഡി​പ്പി​ക്കാ​ൻ തുടങ്ങിയത്. വീ​ട്ടി​ൽ പോ​കാ​നോ വീ​ട്ടു​കാ​രെ ഫോ​ണി​ൽ വിളിക്കാനോ തുഷാരയെ അ​നു​വ​ദി​ച്ചി​രുന്നില്ല. ഭക്ഷണവും ചികിത്സയും നിഷേധിച്ച തുഷാര മരിക്കുമ്പോള്‍ വെറും 20 കിലോ മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്. രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു തുഷാര. പഞ്ചസാര വെളളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു തുഷാരയ്ക്ക് ചന്തുലാലും ഗീതയും നല്‍കിയിരുന്നത്. ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയില്‍ എത്തിച്ചില്ല. കൂടാതെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ബോ​ധ​ക്ഷ​യ​ത്തെ​ തുടർന്ന് ഗുരുതരാവസ്ഥയിലാണ് തുഷാരയെ​ ജില്ലാ ആശുപത്രിയി​ൽ എ​ത്തി​ച്ച​ത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ബ​ന്ധു​ക്ക​ൾ മരണത്തിൽ ദു​രൂ​ഹ​ത ആരോപിച്ചതിനെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ ക്രൂ​ര​ത പുറത്തായ​ത്. ശാസ്ത്രീയ തെളിവുകൾക്കപ്പുറം കേസിൽ നിർണ്ണായകമായത് തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെ മൊഴിയായിരുന്നു.
Read More
- ലഹരി ഉപയോഗം; റാപ്പർ വേടന്റെ ഫ്ളാറ്റിൽ പൊലീസ് പരിശോധന
- ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി
- Kerala Weather: സംസ്ഥാനത്ത് മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മഞ്ഞ അലർട്ട്
- പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; ഇന്ത്യ മറുപടി നൽകും, നീതി നടപ്പാക്കപ്പെടും: നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us