/indian-express-malayalam/media/media_files/uploads/2023/09/Police-Kerala-Police.jpg)
റാപ്പർ വേടന്റെ ഫ്ളാറ്റിൽ പൊലീസ് പരിശോധന
Drugs in Cinema: കൊച്ചി: ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യവിവരത്തെ തുടർന്ന് റാപ്പർ വേടന്റെ ഫ്‌ളാറ്റിൽ പോലീസിന്റെ മിന്നൽ പരിശോധന. ഫ്‌ളാറ്റിൽ നിന്ന് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലാണ് പൊലീസ് പരിശോധന നടന്നത്. ഫ്‌ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്.
ഒൻപത് പേരടങ്ങിയ സംഘമാണ് റാപ്പർ വേടന്റെ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നത്. ഹിരൺ ദാസ് മുരളി, തൃശൂർ സ്വദേശി എന്നിവരും സ്ഥലത്തുണ്ടായിരുന്നു. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടൻ. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.തൃപ്പൂണിത്തുറ പൊലീസാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും മോഡലായ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യലിന് മൂവരും ഹാജരായത്. പത്തുമണിയോടെ ഹാജരാകണമെന്നാണ് എക്സൈസ് അറിയിച്ചുന്നതെങ്കിലും ഇരുവരും എട്ടരയോടെ ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫീസിൽ എത്തി.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ.ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്നകാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി.
തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.
Read More
- ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി
- KeralaWeather: സംസ്ഥാനത്ത് മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മഞ്ഞ അലർട്ട്
- പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; ഇന്ത്യ മറുപടി നൽകും, നീതി നടപ്പാക്കപ്പെടും: നരേന്ദ്ര മോദി
- Jammu Kashmir Terror Attack: കശ്മീരിൽ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.