scorecardresearch

Kollam Student Death: വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവം: കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി; മിഥുന്റെ വീട്ടിലെത്തി വിദ്യാഭ്യാസമന്ത്രി

Kollam Student Death: സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ ആലോചനയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

Kollam Student Death: സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ ആലോചനയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

author-image
WebDesk
New Update
Kollam Student Death

ചിത്രം: സ്ക്രീൻഗ്രാബ്

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ വിദ്യാർത്ഥി ഷേക്കേറ്റു മരിച്ച സംഭവത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളിലെത്തി അപകടസ്ഥം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ധനമന്ത്രി കെ. എൻ. ബാലഗോപാലും അപകടസ്ഥലം സന്ദർശിച്ചു. മന്ത്രിമാർ മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.

Advertisment

മുൻകരുതലുകൾ സ്വീകരിക്കാതിരുന്ന എല്ലാവരുടെയും പേരിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും. കേരളത്തിൽ ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 

Also Read: മിഥുന്റെ സംസ്‌കാരം ശനിയാഴ്ച; അമ്മ വിദേശത്ത് നിന്ന് നാളെയെത്തും

അതേസമയം, സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് വിവരം. സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ഈ വർഷം സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കേറ്റ് നൽകിയത് മതിയായ പരിശോധനകൾ നടത്താതെയാണെന്നാണ് കണ്ടെത്തൽ. കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്‌കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്.

Advertisment

Also Read:വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വീഴ്ചകൾ എണ്ണിപറഞ്ഞ് ഡി.ജി.ഇ. റിപ്പോർട്ട്

വ്യാഴാഴ്ചയാണ് സ്‌കൂളിൽ കളിക്കുന്നതിനിടെ മിഥുൻ ഷോക്കേറ്റ് മരിച്ചത്. നാളെയാണ് ശവസംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ പത്തു മണി മുതൽ മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും. 

Also Read: വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യും

വിദേശത്തുള്ള അമ്മ സുജ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച നാട്ടിലെത്തും. നാളെ രണ്ട് മണിയോടെ സുജ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നു മാസങ്ങൾക്ക് മുൻപാണ് സാമ്പത്തിക പരാധീനതകൾ മൂലം വീട്ടുജോലിയ്ക്കായി മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. 

Read More: ആരുടെ അനാസ്ഥയാണെന്ന് അറിയില്ല, എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു: കരച്ചിലടക്കാനാവാതെ മിഥുന്റെ അച്ഛൻ

Student Death Kollam V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: