/indian-express-malayalam/media/media_files/SaXfw6lgJIUaJRO1D9uP.jpeg)
എക്സ്‌പ്രസ് ഫൊട്ടോ: ശരത്‌ലാൽ സി.എം
കൊച്ചി: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചിയിൽ സംഘടിപ്പിച്ച 'ഡേ അറ്റ് സീ 2024' (കടലിൽ ഒരുനാൾ) പരിപാടിയിൽ മുഖ്യാതിഥിയായെത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു. രാവിലെ 9.15ഓടെ തന്നെ ഗവർണർ ഫോർട്ട് കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് എത്തിയിരുന്നു. തുടർന്ന് ഐസിജിഎസ് സമർത്ഥ് എന്ന യുദ്ധ കപ്പലിൽ അദ്ദേഹം ഉൾക്കടലിലേക്ക് യാത്ര നടത്തി. ഈ കപ്പലിന് പുറമെ മറ്റു രണ്ട് കപ്പലുകൾ കൂടി പൊതുജനങ്ങളേയും കോസ്റ്റ് ഗാർഡ് ഓഫീസർമാരുടെ ബന്ധുക്കളേയും വഹിച്ച് കൊണ്ട് കപ്പലിന് അനുഗമിക്കുന്നുണ്ടായിരുന്നു.
അറബിക്കടലിൽ 10 നോട്ടിക്കൽ മൈൽ (ഏകദേശം 18 കിലോ മീറ്റർ) ദൂരത്തേക്കായിരുന്നു യാത്ര. ചെറുതും വലുതുമായ നാല് കപ്പലുകളും മറ്റു രണ്ട് റെസ്ക്യൂ ബോട്ടുകളും റാലിയിൽ പങ്കെടുത്തിരുന്നു. ചെറു ബോട്ടുകളുടെ അതിവേഗ റേസിങ്ങും കാണാനായി. ആകാശത്ത് കൂടി ചീറിപ്പായുന്ന ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങളും കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. കോസ്റ്റ് ഗാർഡിന്റെ വിവിധയിനം ഹെലികോപ്റ്ററുകളും യുദ്ധ വിമാനങ്ങളും അഭ്യാസ പ്രകടനങ്ങളും നടത്തി.
/indian-express-malayalam/media/media_files/y0KZ5RgmLDBNeuG2SDtq.jpeg)
കപ്പൽ തട്ടിക്കൊണ്ടുപോയ കടൽക്കൊള്ളക്കാരിൽ നിന്നും കപ്പൽ മോചിപ്പിക്കുന്നതിന്റെ മോക്ക് ഡ്രില്ലും, കടലിൽ അകപ്പെട്ട് പോയൊരാളെ കോസ്റ്റ് ഗാർഡിന്റെ ഫൈറ്റർ ജെറ്റ്, ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തുന്നതും തീരരക്ഷാ സേന പ്രദർശിപ്പിച്ചു. ഇതിന് ശേഷം കടലിലേക്കുള്ള കോസ്റ്റ് ഗാർഡിന്റെ നാല് റൗണ്ട് വെടിവെയ്പ്പും കാണികൾക്ക് ആവേശക്കാഴ്ചയായി മാറി. തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഗാർഡ് ഓഫ് ഓണർ നടത്തി.
/indian-express-malayalam/media/media_files/OzcQMiJKcsuxK2TetpWj.jpeg)
സ്ഥാപക ദിനത്തോടനുബന്ധിച്ച് കോസ്റ്റ് ഗാർഡ് സംഘടിപ്പിച്ച പ്രകടനങ്ങളിലും, കേന്ദ്ര സൈനിക വിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംതൃപ്തിയറിയിച്ചു. പരിപാടികൾ ഏറെ ആസ്വദിച്ചതായും ഏറെക്കാലത്തിന് ശേഷം വലിയ സന്തോഷം അനുഭവിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തൽ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.