/indian-express-malayalam/media/media_files/uploads/2019/04/k-m-mani-1.jpg)
KM Mani passes away: കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുൻ മന്ത്രിയുമായ കെ എം മാണി (86) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വെെകീട്ട് 4.57 നായിരുന്നു അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഇന്ന് രാവിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഉച്ച കഴിഞ്ഞതോടെ ആരോഗ്യനില വീണ്ടും മോശമാകുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറഞ്ഞതോടെയാണ് ആരോഗ്യനില വീണ്ടും വഷളാകാന്‍ തുടങ്ങിയത്.
Read More: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി
Read More: KM Mani: പാലാക്കാരുടെ സ്വന്തം ‘മാണി’ സാർ
കരിങ്ങോഴക്കല്‍ തൊമ്മന്‍ മാണി-ഏലിയാമ്മ ദമ്പതികളുടെ മകനായി 1933 ജനുവരി 30 ന് കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ മീനച്ചില്‍താലൂക്കിലാണ് കെ എം മാണി ജനിച്ചത്. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജ്, തേവര എസ് എച്ച് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മദ്രാസില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.
അഭിഭാഷകനായ കെ എം മാണി 1959ലാണ് കോണ്‍ഗ്രസ് അംഗത്വമെടുത്ത് ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. കെ എം ജോര്‍ജ് ചെയര്‍മാനായി 1964 ല്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി രൂപം കൊണ്ടു. കോണ്‍ഗ്രസില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായ കെ എം മാണി 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തി. പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ എം മാണി എംഎൽഎയായി. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡ് കെ എം മാണിക്കാണ്.
Read More: Veteran Politician K M Mani passes away: കെ എം മാണി എന്ന രാഷ്ട്രീയ പ്രമാണി
/indian-express-malayalam/media/media_files/uploads/2019/04/k-m-mani-4.jpg)
ഏഴ് മന്ത്രിസഭകളിലായി 6061 ദിവസമാണ് കെ എം മാണി മന്ത്രി സ്ഥാനത്തിരുന്നത്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന റെക്കോര്‍ഡും കെ എം മാണിക്ക് സ്വന്തം. 1975 ഡിസംബര്‍ 26നാണ് കെ എം മാണി ആദ്യമായി മന്ത്രിയാകുന്നത്. 2003 ജൂണ്‍ 22 ന് ബേബി ജോണിന്റെ റെക്കോര്‍ഡ് മറികടന്നാണ് കെ എം മാണി ഈ നേട്ടം സ്വന്തമാക്കിയത്.
പത്തു മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണി പതിനൊന്നു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന സവിശേഷതയും സ്വന്തമാക്കിയിട്ടുണ്ട്. 1978-ല്‍ മന്ത്രിയായിരിക്കേ രാജിവയ്ക്കുകയും പിന്നീട് അതേ മന്ത്രിസഭയില്‍ തന്നെ അംഗമാവുകയും ചെയ്തതിനാലാണ് ഇത്. നിയമവകുപ്പും ധനവകുപ്പും ഏറ്റവും കൂടുതല്‍ കാലം കൈകാര്യം ചെയ്തതിനുള്ള റെക്കോഡും മാണിക്കു തന്നെ സ്വന്തം. ആഭ്യന്തരം, റവന്യൂ, ധനകാര്യം, നിയമം, ജലവിഭവം, വൈദ്യുതി, തുറമുഖം, നഗരവികസനം, ഭവനനിർമ്മാണം, ഇൻഫർമേഷൻ എന്നീ വകുപ്പുകൾ പല തവണ കൈകാര്യം ചെയ്തിട്ടുണ്ട് കെ എം മാണി.
Read More: KM Mani, the forever politician of Pala: കുട്ടിയമ്മയുടെയും പാലാക്കാരുടെയും സ്വന്തം മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.