KM Mani Funeral Live Updates: കോട്ടയം: അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം.മാണിയുടെ മൃതദേഹം കൊച്ചിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകുന്നു. വഴിയോരങ്ങളിൽ ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട മാണിസാറിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. നാളെ ഉച്ചയ്ക്ക് പാലായിലാണ് സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു കെ.എം.മാണിയുടെ അന്ത്യം.
Read: കെ.എം.മാണി അന്തരിച്ചു
ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് സ്ഥിതി വീണ്ടും വഷളായി. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വൃക്കയുടെ പ്രവർത്തനവും കുറഞ്ഞതോടെ മരണം സംഭവിക്കുകയായിരുന്നു.
മാണി സാറില്ലാത്ത പാല പാലയല്ല. നമ്മളദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടാകാം, മോശം വാക്കുകള്‍ ചൊരിഞ്ഞിട്ടുണ്ടാകാം, ചിലര്‍ വെറുത്തിട്ടുണ്ടാകാം. പക്ഷെ പാലാക്കാരുടെ രാഷ്ട്രീയവും രാഷ്ട്രീയക്കാരനുമായിരുന്നു മാണി സാര്‍. Read More
കെ.എം.മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഏറ്റുമാനൂരിലെത്തി. ജനത്തിരക്ക് വർധിക്കുന്നതിനാൽ തിരുനക്കരയിലേക്ക് വിലാപയാത്ര എത്തുക 12 മണിയോടെ മാത്രം. തിരുനക്കരയിലും വലിയ ജനക്കൂട്ടമാണ് പ്രിയ നേതാവിന്റെ ജീവനറ്റ ശരീരം അവസാനമായി കാണാൻ തടിച്ചുകൂടിയിരിക്കുന്നത്.
വിലാപയാത്ര രാത്രി 11 മണിയോടെ തിരുനക്കര മെെതാനത്ത് എത്താനാണ് സാധ്യത. കെ.എം.മാണിയെ അവസാനമായി കാണാൻ തിരുനക്കര മെെതാനത്ത് നിരവധി പേരാണ് ഒത്തുകൂടിയിരിക്കുന്നത്. രാവിലെ മുതൽ എത്തിയവർ ഇപ്പോഴും തിരുനക്കര മെെതാനത്ത് കാത്തിരിക്കുകയാണ്. രണ്ട് മണിക്കൂറോളം തിരുനക്കര മെെതാനത്ത് പൊതുദർശനം നടക്കാനാണ് സാധ്യത.
പി.ജെ.ജോസഫ്, ജോസ് കെ.മാണി എന്നിവരും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുക്കുന്നുണ്ട്. നിരവധി പേരാണ് മാണി സാറിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്.
കെ.എം.മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഏറ്റുമാനൂരിലേക്ക് എത്തുന്നു. ആയിരങ്ങളാണ് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. പലയിടത്തും ജനങ്ങളുടെ തിരക്ക് കാരണം ബസിനുള്ളിലേക്ക് ആളുകളെ കയറ്റാതെ പുറത്തുനിർത്തിയാണ് മൃതദേഹം കാണിക്കുന്നത്.
കെ.എം.മാണിയുടെ മൃതദേഹം തിരുനക്കരയിലേക്ക് കൊണ്ടുവരും. രാത്രി പത്തോടെയായിരിക്കും മൃതദേഹം തിരുനക്കരയിലെത്തിക്കുക. ഉമ്മൻചാണ്ടി അടക്കം മുതിർന്ന നേതാക്കൾ തിരുനക്കരയിലുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിയിലെത്തി കെ.എം.മാണിക്ക് അന്തിമോപചാരം അർപ്പിച്ചു. മകൻ ജോസ് കെ.മാണിയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വി.എസ്.അച്യുതാനന്ദനും കടുത്തുരുത്തിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
വിലാപയാത്ര കോട്ടയത്തേക്ക് എത്തിച്ചേരുന്നു. തിരുനക്കരയിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. കോട്ടയം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകില്ല. സമയം വൈകിയതിനാലാണ് പൊതുദര്‍ശനം മാറ്റിയത്. ഏഴ് മണിയ്ക്ക് ശേഷമായിരിക്കും വിലാപയാത്ര തിരുനക്കര മൈതാനത്തേക്ക് എത്തുക. അവിടെ പൊതുദര്‍ശനം നടക്കും. ആയിരങ്ങളാണ് തിരുനക്കര മൈതാനത്ത് കെ.എം.മാണിയെ അവസാനമായി കാണാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നാളെ വെെകീട്ട് മൂന്നിനാണ് മൃതസംസ്കാരം നടക്കുക.
കെ.എം.മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടുതുരുത്തിയിലെത്തി. ആയിരക്കണക്കിന് ജനങ്ങളാണ് കെ.എം.മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കടുതുരുത്തിയിലെത്തി അന്ത്യമോപചാരം അർപ്പിച്ചു.
കെ.എം.മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്ര വൈക്കം പിന്നിട്ടു. വൈകീട്ട് 6 മണിയോടെ കോട്ടയത്തെത്തും
കെ.എം.മാണിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈക്കം നഗരത്തില്‍ എത്തി. നേരത്തെ അറിയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വിലാപയാത്ര പുരോഗമിക്കുന്നത്. ആയിരങ്ങളാണ് കെ.എം.മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴിയില്‍ തടിച്ചുകൂടുന്നത്. വൈകീട്ട് ആറ് മണിയോടെ തിരുനക്കര മൈതാനത്ത് വിലാപയാത്ര എത്തിച്ചേരുമെന്നാണ് സൂചന. നാളെ മൂന്ന് മണിയ്ക്കാണ് കെ.എം.മാണിയുടെ മൃതസംസ്‌കാരം നടക്കുക.
മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്ര വൈകീട്ടായിരിക്കും കോട്ടയത്ത് എത്തുക. എംഎൽഎമാർ അടക്കമുളള നേതാക്കൾ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്
കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. മാണി മരിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി
തൃപ്പൂണിത്തുറ, വൈക്കം, തലയോലപ്പറമ്പ്-കടുത്തുരുത്തി-ഏറ്റുമാനൂര്‍ വഴിയാകും മൃതദേഹം കോട്ടയത്ത് എത്തിക്കുക. ഇതിനിടയില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പലയിടത്തും വിലാപയാത്ര നിര്‍ത്തും
വിലാപയാത്ര ഇപ്പോൾ ഉദയംപേരൂരിൽ എത്തിയിരിക്കുകയാണ്. ഇവിടെ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മിനിറ്റിനുശേഷം വിലാപയാത്ര ഇവിടെനിന്നും പുറപ്പെടും.
വിലാപയാത്ര തൃപ്പുണ്ണിത്തുറയിൽ എത്തി. നിരവധി പേർ കെ.എം.മാണിക്ക് ആദരാാഞ്ജലികൾ അർപ്പിക്കാൻ എത്തിയിട്ടുണ്ട്
കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജമാക്കിയ ലോ ഫ്ലോര്‍ ബസിലാണ് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്
കെ.എം.മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്ര എറണാകുളത്തുനിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളള നേതാക്കള്‍ ആശുപത്രിയിലെത്തി കെ.എം.മാണിക്ക് അന്തിമോപചാരം അര്‍പ്പിച്ചു
കരിമ്പുഴക്കല്‍ തറവാട്ടിലേക്ക് ഉച്ചയോടെ മൃതദേഹം എത്തിച്ച് പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. വ്യാഴാഴ്ച പാലാ കത്തീഡ്രൽ പള്ളിയിൽ മൂന്നു മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക
തിരുനക്കര മൈതാനത്തെ പൊതുദര്‍ശനത്തിന് ശേഷം മണർകാട്, അയർക്കുന്നം, കിടങ്ങൂർ വഴി സ്വദേശമായ മരങ്ങാട്ടുപള്ളിയിൽ എത്തിക്കും. മരങ്ങാട്ടുപള്ളിയിൽ പൊതുദർശനത്തിന് ശേഷം പാലാ മുനിസിപ്പൽ ടൗൺ ഹാളിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും
രാവിലെ 10 മണിയോടെ കെ.എം.മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ നിന്നു പുറപ്പെടും