/indian-express-malayalam/media/media_files/4VjXUedh1MvTJC50M0IP.jpg)
അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഴ കനക്കുമെന്നാണ് പ്രവചനം (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
തിരുവനന്തപുരം: സംസ്ഥാന വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മധ്യകേരളത്തിൽ വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഴ കനക്കുമെന്നാണ് പ്രവചനം.
അതേസമയം, എറണാകുളം ജില്ലയിൽ കഴിഞ്ഞ മൂന്ന് മണിക്കൂറുകളിലായി കനത്ത മഴ പെയ്തതോടെ കൊച്ചി നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടപ്പള്ളി, കുണ്ടന്നൂർ, ഇൻഫോപാർക്ക്, കെഎസ്ആർടിസി സ്റ്റാൻഡ്, കമ്മട്ടിപ്പാടം, എം.ജി റോഡ്, എറണാകുളം സൌത്ത് എന്നിവിടങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് മിക്കയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കിനും കാരണമായി.
കടവന്ത്ര ഗാന്ധി നഗറിൽ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ മഴയാണ് കൊച്ചിയിൽ നിർത്താതെ പെയ്യുന്നത്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേക്കാമെന്നതിനാൽ കരുതൽ വേണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയും പറയുന്നുണ്ട്.
Read More Kerala News Here
- 'മോദിയുടെ ഭാഷ സാധാരണക്കാരൻ പോലും പറയാൻ മടിക്കുന്ന തരത്തിലേത്'; കെ. മുരളീധരൻ
- കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്
- കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്
- 'മാധ്യമ അജണ്ടയ്ക്കൊപ്പം പോകാൻ ഞങ്ങളില്ല'; സോളാർ സമര വിവാദത്തിൽ എം.വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us