/indian-express-malayalam/media/media_files/muZI8Tdio82MpPOilOc8.jpg)
ആർ.ബിന്ദു
തിരുവനന്തപുരം: വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർഥി കുടിയേറ്റത്തെക്കുറിച്ച് നിയമസഭയിൽ മറുപടി പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി പറഞ്ഞു.
വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായതായി നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് എംഎൽഎ ആവശ്യപ്പെട്ടത്. ഇതിനാണ് മന്ത്രി ആർ.ബിന്ദു മറുപടി നൽകിയത്.
കേരളത്തിലെ സർവകലാശാലകൾക്ക് ഒരു തകർച്ചയും ഉണ്ടായിട്ടില്ല. രാജ്യാന്തരതലത്തിൽ സർവകലാശാലയുടെ കീർത്തി വർധിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാർഥി കുടിയേറ്റം താരതമ്യേന കേരളത്തിൽ കുറവാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണിതെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണമെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. അവർ ആഗ്രഹിക്കുന്ന ഒരു ജീവിതം ഇവിടെ ലഭിക്കുന്നില്ലെന്ന് കുഴൽനാടൻ എംഎൽഎ പറഞ്ഞു. വിദ്യാർഥികൾക്ക് ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാർത്ഥികൾ പുറത്ത് പോയി പഠിക്കട്ടെയെന്നും അവർ രാജ്യത്തിന് സംഭാവനകൾ നൽകട്ടെയെന്നും മന്ത്രി പറഞ്ഞു.
Read More
- വിഴിഞ്ഞം തീരത്ത് ആദ്യ ചരക്ക് കപ്പലെത്തി, ട്രയൽ റൺ നാളെ
- മഹാപ്രളയത്തിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾക്ക് നൂറ് വയസ്
- നെഹ്റുവിന്റെ കോൺഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ? കോൺഗ്രസിനെതിരെ കെ.കെ ശൈലജ
- ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.