scorecardresearch

Kerala Rain: സംസ്ഥാനത്ത് ഇടിവെട്ടി മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; പ്രളയ സാധ്യത

Kerala Rain Updates: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

Kerala Rain Updates: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

author-image
WebDesk
New Update
Rain

Kerala Rain Alerts

Kerala Rain News Updates: കൊച്ചി: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 

Advertisment

ഓറഞ്ച് അലർട്ട്
27/10/2025: കോഴിക്കോട്, കണ്ണൂർ
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. 

Also Read: പിഎം ശ്രീ വിവാദത്തിൽ അനുനയ നീക്കവുമായി സിപിഎം; വിദ്യാഭ്യാസ മന്ത്രി സിപിഐ നേതൃത്വവുമായി ചർച്ച നടത്തി

മഞ്ഞ അലർട്ട്
25/10/2025 (ഇന്ന്): കണ്ണൂർ, കാസർഗോഡ്
26/10/2025: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
27/10/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്
28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 

Advertisment

Also Read: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തി

പ്രളയ സാധ്യത മുന്നറിയിപ്പ് 
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. 

Read More: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് മുന്നണി മര്യാദ ലംഘനം; സിപിഐയെ ഇരുട്ടിലാക്കിയെന്ന് ബിനോയ് വിശ്വം

kerala rains Heavy Rain Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: