/indian-express-malayalam/media/media_files/xHsGrF09sWaLipuRsPGe.jpg)
Kerala Rain Updates Today
Kerala Weather Updates Today: തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ (തിങ്കൾ) റെഡ് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി, ട്യൂഷൻ സെന്റർ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. കോട്ടയം ജില്ലയിൽ രണ്ടു താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകൾക്കാണ് അവധി. അങ്കണവാടി, പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഓറഞ്ച് അലർട്ട്
- ഞായർ: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
- തിങ്കൾ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ്
യെല്ലോ അലർട്ട്
- ഞായർ: ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
- തിങ്കൾ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
- ചൊവ്വ: തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
- ബുധൻ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിലും മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
കേരള തീരത്ത് ഡിസംബർ 4 വരെയും ലക്ഷദ്വീപ് തീരത്ത് ഡിസംബർ 5 വരെയും കർണ്ണാടക തീരത്ത് ഡിസംബർ 3, 4 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read More
- 'അടുപ്പില് വെച്ച വെള്ളം വാങ്ങി വെച്ചോളൂ;' മുന്നണി വിടുമെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ. മാണി
- കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; പാർട്ടിക്ക് അപമാനമല്ല; എംവി ഗോവിന്ദൻ
- ക്ഷേമ പെൻഷൻ തട്ടിപ്പ്; തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് പരിശോധന നടത്തും
- കൊച്ചിയിൽ രണ്ടിടങ്ങളിലായി വൻ തീപിടിത്തം
- ഫിൻജാൽ പ്രഭാവം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ
- കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ;മുഴുവൻ താത്കാലിക ജീവനക്കാരെയും ഒഴിവാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.