/indian-express-malayalam/media/media_files/srgn7P0r7CFxhnUdjgq7.jpg)
Kerala Rain Updates
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടുകൂടിയ നേരിയ, ഇടത്തരം മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾക്കാണ് മഞ്ഞ മുന്നറിയിപ്പ്. വെള്ളിയാഴ്ച, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാലു ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്.
മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
ചൊവ്വ, വെള്ളി, ശനി തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read More
- പോക്സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണി; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
- ഉദ്ഘാടനത്തിനും സ്വകാര്യചടങ്ങുകള്ക്കും ആന വേണ്ട; കർശന നിയന്ത്രണങ്ങൾക്കു ശുപാർശ
- എഡിഎം നവീന് ബാബുവിന്റെ മരണം: പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
- സ്വർണ വിലയിൽ ഇടിവ്, ഇന്ന് പവന് കുറഞ്ഞത് 120 രൂപ
- ഗൂഢാലോചനയുടെ ഭാഗമായാണ് പുറത്താക്കിയത്, പിന്നിൽ സിനിമയിലെ പവർ ഗ്രൂപ്പ്; തുറന്നടിച്ച് സാന്ദ്ര തോമസ്
- സന്ദീപ് വാര്യരെ പാർട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് എം.വി.ഗോവിന്ദൻ; ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്ന് ടി.പി.രാമകൃഷ്ണൻ
- ഗതികേട് കൊണ്ടാണ് കെ.മുരളീധരൻ പാലക്കാട് പ്രചാരണത്തിന് എത്തുന്നത്: പത്മജ വേണുഗോപാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.