scorecardresearch

എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ പൂർത്തിയായത്

ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ പൂർത്തിയായത്

author-image
WebDesk
New Update
news

പി.പി.ദിവ്യ

തലശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തലശ്ശേരി ജില്ലാ കോടതിയിൽ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് മുൻപാകെയാണ്  വാദം നടന്നത്. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും.

Advertisment

ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ പൂർത്തിയായത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് കുറ്റസമ്മതം നടത്തിയെന്നാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്.  കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സ്വർണയം പണയം വച്ചാണ് ഒരു ലക്ഷം രൂപ നൽകിയതെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഒരുലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും കോടതിയിൽ ഹാജരാക്കി.

നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. നവീനെതിരെ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉള്ളത് പ്രശാന്തിന്റെ ആരോപണങ്ങള്‍ മാത്രമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത്കുമാറാണ് വാദം നടത്തിയത്. കളക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കളക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വാദിച്ചു.

കണ്ണൂരിലെ താമസസ്ഥലത്താണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.   

Advertisment

Read More

Death Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: