scorecardresearch

Kerala Rain: കേരള തീരത്ത് ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് 5 ദിവസം മഴ തകർത്തുപെയ്യും

Kerala Rain Updates: കേരള തീരത്തിനു സമീപം തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലൂടെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ വകുപ്പ്

Kerala Rain Updates: കേരള തീരത്തിനു സമീപം തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലൂടെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ വകുപ്പ്

author-image
WebDesk
New Update
Rain

Kerala Rain Alerts

Kerala Rain News Updates: കൊച്ചി: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരള തീരത്തിനു സമീപം അറബിക്കടലിൽ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി നിലവിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment

ആൻഡമാൻ കടലിനും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ  തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അറബിക്കടൽ ന്യൂനമർദ്ദത്തിൽ നിന്നും കേരള തീരത്തിനു സമീപം തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലൂടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽവരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.

Also Read: ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം അതിരൂക്ഷം

ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 5 ദിവസം നേരിയ, ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്.     ഇന്നു മുതൽ ഒക്ടോബർ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബർ 22, 23, 24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും  സാധ്യതയുണ്ട്. അടുത്ത 5 ദിവസം ഇടി മിന്നലിനും സാധ്യതയുണ്ടെ്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

Also Read: നാലു ദിവസത്തെ സന്ദർശനം; രാഷ്ട്രപതി ഇന്ന് കേരളത്തിൽ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം

ഓറഞ്ച് അലർട്ട്
22/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം  
23/10/2025:  കോഴിക്കോട്, വയനാട്
24/10/2025:  കണ്ണൂർ, കാസർഗോഡ്
ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 

Also Read: ശബരിമല സ്വർണക്കൊള്ള; അനന്ത സുബ്രമണ്യത്തെ ചോദ്യം ചെയ്യുന്നത് തുടരും; ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയിൽ

മഞ്ഞ അലർട്ട്
21/10/2025 (ഇന്ന്): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
22/10/2025: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസറഗോഡ്
24/10/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

Read More: ഐതിഹ്യത്തിൽ അയ്യപ്പനോപ്പം വാവരുമുണ്ട്, സംഘപരിവാറിന് അത് അംഗീകരിക്കാനാവുന്നില്ല: മുഖ്യമന്ത്രി

Heavy Rain Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: