scorecardresearch

Kerala News Today Highlights: സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; പൊലീസുകാരന് സസ്‌പെൻഷൻ

Kerala News June 28 Highlights: മദ്യപിച്ച് വാഹനപകടമുണ്ടാക്കിയ ബിജുവിനെ നാട്ടുകർ പിടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു

Kerala News June 28 Highlights: മദ്യപിച്ച് വാഹനപകടമുണ്ടാക്കിയ ബിജുവിനെ നാട്ടുകർ പിടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു

author-image
WebDesk
New Update
Kerala News Today Highlights: സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; പൊലീസുകാരന് സസ്‌പെൻഷൻ

Kerala News June 28 Highlights: കണ്ണൂർ: മദ്യപിച്ച് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെനഷൻ. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജി ബി ബിജുവിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

Advertisment

വ്യാഴാഴ്ച രാത്രി മദ്യ ലഹരിയിൽ ബിജു നിലത്ത് കിടന്നുരുളുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. മദ്യപിച്ച് വാഹനപകടമുണ്ടാക്കിയ ബിജുവിനെ നാട്ടുകർ പിടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയതോടെ ബിജു സഹപ്രവർത്തകരെ അസഭ്യം പറയാനും നിലത്ത് കിടന്നുരാളാനും തുടങ്ങി. റൂറൽ എസ്പി ബി അശോക് കുമാറാണ് ബിജുവിനെ സസ്പെന്റ് ചെയ്തത്.

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്. ഇന്നു രാവിലെ ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ രണ്ടു മൊബൈൽ ഫോണുകളും സോളാർ ചാർജറും പിടിച്ചെടുത്തു. ജയിലിലെ ആറാം ബ്‌ളോക്കില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. കഴിഞ്ഞ ശനിയാഴ്ച ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, കത്തി തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.

ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് എന്തുകൊണ്ടാണ് സർക്കാരിനെ സമീപിക്കാത്തതെന്ന് വി.എസ്.അച്യുതാനന്ദനോട് ഹൈക്കോടതി. നിങ്ങളുടെ സർക്കാരല്ലേ അധികാരത്തിൽ ഇരിക്കുന്നതെന്നും ആദ്യം സർക്കാരിനെ അല്ലേ സമീപിക്കേണ്ടിയിരുന്നതെന്നും കോടതി ആരാഞ്ഞു. ജഡ്ജിമാർ വരെയുള്ളവർക്ക് കൈക്കുലി കൊടുത്ത് കേസ് അട്ടിമറിച്ചുവെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിഎസ് സമർപ്പിച്ച ഹർജി പരിഗണിക്കവേ അച്യുതാനന്ദന്റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം.

Advertisment

കേസ് അട്ടിമറിച്ചതിന് എന്ത് തെളിവാണുള്ളതെന്നും പുനരന്വേഷണം ആവശ്യപ്പെടാൻ മതിയായ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. അന്തിമ റിപ്പോർട്ടിൽ വിചാരണ കോടതിക്ക് കേസ് തള്ളാനോ പുനരന്വേഷണത്തിന് ഉത്തരവിടാനോ അധികാരം ഉണ്ടെന്നും കോടതി പറഞ്ഞു. കേസ് എഴുതിതള്ളിയ വിചാരണ കോടതി ഉത്തരവിനെതിരെയാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

Live Blog

Kerala news today in Malayalam with live updates of weather, traffic, train services and airlines














Highlights

    19:50 (IST)28 Jun 2019

    ഛത്തീസ്ഗഡ് നക്സൽ ആക്രമണം; മലയാളി ജവാന്‍ കൊല്ലപ്പെട്ടു

    ഛത്തീസ്ഗഡ് ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ മലയാളിയും. ഇടുക്കി സ്വദേശി ഒ.പി.സജു ആണ് മരിച്ചത്.  സിആർപിഎഫിൽ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു .

    19:05 (IST)28 Jun 2019

    മൽസ്യത്തൊഴിലാളി ജാഗ്രത നിർദേശം

    18:08 (IST)28 Jun 2019

    ഹജ് തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍

    സംസ്ഥാനത്ത് നിന്നും ഹജ് തീര്‍ഥാടകര്‍ക്കുള്ള രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളിലും സര്‍ക്കാരിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന്‍ സംസ്ഥാന ഹജ് കാര്യ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. നെടുമ്പാശേരി ഹജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിര്‍ന്നു അദ്ദേഹം. 2750 ഓളം പേരാണ് നെടുമ്പാശേരിയില്‍ നിന്നും യാത്രയാകുന്നത്. മുന്‍പ് 12000 ത്തോളം പേര്‍ക്ക് ഒരുക്കിയിരുന്ന സൗകര്യത്തിന് സമാനമായ സൗകര്യങ്ങളാണ് സിയാല്‍ നെടുമ്പാശേരിയില്‍ ഒരുക്കുന്നത്. കരിപ്പൂരില്‍ ഹജ് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒരുക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ് തീര്‍ഥാടക സംഘമാണ് ഈ വര്‍ഷം യാത്രയാകുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്ത മാസം 13 ന് വൈകീട്ട് 7 നാണ് നെടുമ്പാശേരി ഹജ് ക്യാംപിന്റെ ഉദ്ഘാടനം നടക്കുക. 14 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ആദ്യ വിമാനം യാത്രയാകുന്നത്.

    17:26 (IST)28 Jun 2019

    രാഹുല്‍ ഗാന്ധി ലീഡ് നേടിയ വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി വിജയിച്ചു

    കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപിയുമായ രാഹുല്‍ ഗാന്ധി ലീഡ് നേടിയ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. വയനാട് മണ്ഡലത്തില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് ഏറെ ആശ്വാസമായ വിജയമാണിത്. Read More

    16:54 (IST)28 Jun 2019

    നിർമ്മൽ NR-127 ഭാഗ്യക്കുറി, ഒന്നും രണ്ടും സമ്മാനം കണ്ണൂരിന്

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-127 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NW 732479 (കണ്ണൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NP 731910 (കണ്ണൂർ) എന്ന ടിക്കറ്റിനാണ്. Read More

    16:18 (IST)28 Jun 2019

    ശബരിമല; അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്ത്രീകളെ തടയരുതെന്ന് മന്ത്രി ശൈലജ

    ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സ്ത്രീകള്‍ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പിണറായി മന്ത്രിസഭയിലെ രണ്ട് വനിതകളില്‍ ഒരാളായ കെ.കെ.ശൈലജ പറഞ്ഞു. സ്ത്രീകള്‍ മല കയറുന്നതില്‍ അയ്യപ്പന് കോപമൊന്നും ഉണ്ടാകില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാന്‍ അദമ്യമായ ആഗ്രഹം ഉണ്ടെങ്കില്‍ അവരെ തടയരുത്. അവര്‍ മനസമാധനത്തോടെ പോയി തൊഴുത് തിരിച്ചുവരട്ടെ. എന്തിനാണ് അവരെ തടയുന്നത് എന്ന് കെ.കെ.ശൈലജ ചോദിച്ചു. 'വനിത' മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കെ.കെ.ശൈലജയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു മന്ത്രി. Read More

    15:55 (IST)28 Jun 2019

    തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലം

    തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലം. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ലക്ഷദ്വീപിൽ മഴ ലഭിച്ചതേ ഇല്ല. ഇന്നലെ കോഴിക്കോട് വടകരയിൽ മാത്രമാണ് മഴ ലഭിച്ചത്, 1 സെന്റിമീറ്റർ. Read More

    publive-image

    15:23 (IST)28 Jun 2019

    ദേശീയപാത വികസനം: മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ മാറ്റിയ ഉത്തരവ് റദ്ദാക്കി

    ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം ഒടുവില്‍ കേന്ദ്രം അംഗീകരിച്ചു. ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് രണ്ടാം നിരയിലേക്ക് മാറ്റിയ ഉത്തരവാണ് കേന്ദ്രം റദ്ദാക്കിയത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നടപടിയാണ് ഒഴിവാക്കിയത്. Read More

    15:11 (IST)28 Jun 2019

    ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് തടഞ്ഞ മുൻ ഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്തു

    വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണം ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് തടഞ്ഞ മുൻ ഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്തു. കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്ത് മാത്രമേ റിപ്പോർട്ട് നടപ്പാക്കൂവെന്ന  സർക്കാർ നിലപാട് കണക്കിലെടുത്താണ് മുൻ ഉത്തരവ് കോടതി ഭേദഗതി ചെയ്തത്. മേഖലയുമായി ബന്ധപ്പെട്ട ആരുടെയും നിയമപരമായ അവകാശങ്ങൾ ഹനിക്കരുതെന്ന് കോടതി ഭേദഗതി ഉത്തരവിൽ വ്യക്തമാക്കി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച  ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.ആഷ ഉത്തരവ് ഭേദഗതി ചെയ്തത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഭരണ സൗകര്യത്തിന് ഒറ്റ ഡയറക്ടറേറ്റ് രൂപീകരിക്കാനായിരുന്നു ഖാദർ കമ്മിറ്റി ശുപാർശ.

    14:31 (IST)28 Jun 2019

    ഡ്രഡ്ജർ അഴിമതി: ജേക്കബ് തോമസിനെതിരെ കേസെടുത്തത് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് വിജിലൻസ്

    ഡ്രഡ്ജർ അഴിമതിക്കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരെ കേസെടുത്തത് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് വിജിലൻസ്.സ്വന്തം കൈപ്പടയിൽ മിനുട്സ് തിരുത്തി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഡ്രഡ്ജർ വാങ്ങുന്നതിന് തുക കൂട്ടിയതെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഡ്രഡ്ജർ വാങ്ങുന്നതിന് 8 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. മിനുട്സിൽ ഇത് 20  കോടിയാക്കി സാങ്കേതിക സമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഒപ്പും വാങ്ങി സർക്കാരിലേക്കയച്ചു അനുമതി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സത്യൻ നരവൂർ സമർപ്പിച്ച ഹർജിയിലാണ് വിജിലൻ അന്വേഷണം നടത്തിയത്.

    13:46 (IST)28 Jun 2019

    കണ്ണൂർ ജയിലിൽ വീണ്ടും പരിശോധന, രണ്ടു മൊബൈൽ ഫോണുകൾ പിടികൂടി

    കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധനയിൽ രണ്ടു മൊബൈൽ ഫോണുകൾ പിടികൂടി. ബക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സോളാർ ചാർജറും ഫോണുകളും കണ്ടെത്തിയത്.

    13:12 (IST)28 Jun 2019

    തിരുവനന്തപുരം കല്ലറയില്‍ എല്‍ഡിഎഫ് വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറിജയം

    തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ വെള്ളംകുടി വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിക്ക് ജയം. ജി.ശിവദാസന്‍ 143 വോട്ടിന് വിജയിച്ചു. ഇതോടെ ഭരണം യുഡിഎഫിന്റെ കൈകളിലായി. എല്‍ഡിഎഫിലെ എസ്.ലതയായിരുന്നു എതിര്‍ സ്ഥാനാർഥി. ബിജെപിക്ക് 66 വോട്ടുകള്‍ ലഭിച്ചു.

    12:51 (IST)28 Jun 2019

    ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചതിന് എന്ത് തെളിവാണുള്ളത്, വിഎസിനോട് കോടതി

    ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചതിന് എന്ത് തെളിവാണുള്ളതെന്ന് വി.എസ്.അചുതാനന്ദനോട് ഹൈക്കോടതി. പുനരന്വേഷണം
    ആവശ്യപ്പെടുന്ന വിഎസിന്റെ ഹർജയിൽ കോടതി വാദം കേൾക്കുകയായിരുന്നു. പുനരമ്പേഷണത്തിന് ഉതകുന്ന രേഖകൾ ഹാജരാക്കിയിട്ടുണ്ടോ എന്നും താങ്കളുടെ സർക്കാരല്ലേ അധികാരത്തിലിരിക്കുന്നതെന്നും എന്തുകൊണ്ട് സർക്കാരിനെ സമീപിക്കുന്നില്ലെന്നും കോടതി ചോദിച്ചു.

    12:21 (IST)28 Jun 2019

    'മൂന്ന് ദിവസം രാജ്കുമാര്‍ വെളളം പോലും കുടിച്ചില്ല, ജയില്‍ അധികൃതരും മർദിച്ചു'; സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

    നെ​ടു​ങ്ക​ണ്ട​ത്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന് ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത് ക്രൂ​ര മ​ർദന​ങ്ങ​ളെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. രാ​ജ്കു​മാ​റി​ന്‍റെ സ​ഹ​ത​ട​വു​കാ​ര​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. രാജ്കുമാര്‍ മൂന്ന് ദിവസം വെളളം കുടിച്ചില്ലെന്നും നെഞ്ച് വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തി. Read More

    12:16 (IST)28 Jun 2019

    സ്വർണക്കടത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നു: ഹൈക്കോടതി

    സ്വർണക്കടത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണെന്ന് ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം വേദനാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 83 പ്രാവശ്യം സ്വർണം കടത്തിയെന്നു ഡിആർഐ തന്നെ പറയുന്നു. ഉദ്യോഗസ്ഥർ നോക്കി നിൽക്കുകയാണോ എന്നും കോടതി വാക്കാൽ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളംവഴി 25 കിലോ സ്വർണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

    11:42 (IST)28 Jun 2019

    റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

    പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു പൊലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പൊലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എറണാകുളം ക്രൈംബ്രാഞ്ച് ഐജി സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനം അവലോകനം ചെയ്യും. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് സംഘത്തിന്റെ നിയന്ത്രണം ഉണ്ടാകുക. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

    11:20 (IST)28 Jun 2019

    പീരുമേട് കസ്റ്റഡി മരണം: കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

    ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി രാജ്​കുമാർ പീരുമേട്​ സബ്​ജയിലിൽ മരിച്ച സംഭവത്തിൽ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. Read More

    11:17 (IST)28 Jun 2019

    പി.കെ.ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി.ജയരാജൻ

    ആന്തൂർ നഗരസഭാ സെക്രട്ടറി പി.കെ.ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി.ജയരാജൻ. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ശ്യാമളയ്ക്ക് വീഴ്ച പറ്റി. ശ്യാമള വീഴ്ച അംഗീകരിക്കണം. വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജന്റെ പ്രതികരണം.

    11:12 (IST)28 Jun 2019

    നിർമ്മൽ NR-127 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-127 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ malayalam.indianexpress.com ൽ അറിയാം.

    11:09 (IST)28 Jun 2019

    കോഴിക്കോട് വിദ്യാർഥിനി പാലത്തില്‍ നിന്നും ചാടി മരിച്ചു

    വിദ്യാർഥിനി അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മൽ മുകുന്ദൻ - സിന്ധു ദമ്പതികളുടെ മകൾ മനീഷ (17) യാണ് അറപ്പുഴ പാലത്തിൽ നിന്നും ചാടിയത്. Read More

    10:34 (IST)28 Jun 2019

    കസ്റ്റഡി മരണം ക്രെെം ബ്രാഞ്ച് ഐജി നെടുങ്കണ്ടത്ത്

    ക്രെെം ബ്രാഞ്ച് ഐജി യോഗേഷ് അഗർവാള്‍ നെടുങ്കണ്ടത്തെത്തി. മരിച്ച രാജ്കുമാറിന്റെ കുടുംബത്തെ കണ്ടു.

    സ്വർണക്കടത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണെന്ന് ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം വേദനാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 83 പ്രാവശ്യം സ്വർണം കടത്തിയെന്നു ഡിആർഐ തന്നെ പറയുന്നു. ഉദ്യോഗസ്ഥർ നോക്കി നിൽക്കുകയാണോ എന്നും കോടതി വാക്കാൽ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളംവഴി 25 കിലോ സ്വർണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

    സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പങ്ക് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. വിമാനത്താവളംവഴി മയക്കുമരുന്ന് കടത്തിയിട്ടില്ല എന്നതിന് എന്താണ് ഉറപ്പെന്നും കോടതി ആരാഞ്ഞു. സ്വർണ കള്ളക്കടത്തും വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തെയും നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ഒന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ചും കോടതിയെ അറിയിച്ചു. പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്കറുടെ മരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുകയാണ്.

    അർജുൻ, നാരായണൻ, പ്രകാശൻ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ്. അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം ദേശീയപാതാ അതോറിറ്റിയോട് ചോദിച്ചിട്ടുണ്ട്. വാഹനം അമിത വേഗത്തിലായിരുന്നോ എന്ന് ആർടിഒയോട് ചോദിച്ചിട്ടുണ്ട്. റോഡിലെ വെളിച്ചം സംബന്ധിച്ച് കെഎസ്ഇബിയോട് റിപ്പോർട്ട് തേടി. ബാലഭാസ്കർ, പ്രകാശൻ തമ്പി, ഡോ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ ബാങ്ക് വിവരങ്ങൾ റിസർവ് ബാങ്കിനോട് ചോദിച്ചു. ബാലഭാസ്കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നു പരിശോധിക്കുമെന്നും കൈംബ്രാഞ്ച് അറിയിച്ചു.

    ആന്തൂർ നഗരസഭാ സെക്രട്ടറി പി.കെ.ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി.ജയരാജൻ. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ശ്യാമളയ്ക്ക് വീഴ്ച പറ്റി. ശ്യാമള വീഴ്ച അംഗീകരിക്കണം. വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജന്റെ പ്രതികരണം. നഗരസഭയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശ്യാമളയ്ക്ക് പിഴവ് പറ്റിയിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും നിലപാടെടുത്തത്. ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചിരുന്നു.

    അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ചാടിയ രണ്ട് തടവുകാരെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവേ പാലോടിനടുത്ത് അടുക്കുംതറയില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ചെക്ക് കേസ്, മോഷണ കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യയും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പയുമാണ് പിടിയിലായത്.

    Kerala News

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: