/indian-express-malayalam/media/media_files/uploads/2017/09/smriti-irani.jpg)
ഫയൽ ചിത്രം
ഡൽഹി: ഹജ്ജ് തീർത്ഥാടകർക്ക് കരിപ്പൂരിൽ നിന്നുമുള്ള വിമാന നിരക്കിലെ വർദ്ധനവിൽ 510 ഡോളറിന്റെ ഇളവ് നൽകാമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനി. നിരക്കിലെ വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി ചർച്ച നടത്തിയ യുഡിഎഫ് എംപിമാരോടാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്താമാക്കിയത്. എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളത്തിലെ നിരക്കിന് തുല്യമാക്കണമെന്ന് യു ഡി എഫ് എം പിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു. നിരക്കിൽ 510 ഡോളർ കുറവ് വരുത്താമെന്ന മന്ത്രിയുടെ ഉറപ്പ് അപര്യാപ്തമാണെന്നും സംസ്ഥാനത്തെ എല്ലാ എംബാർക്കേഷൻ പോയിന്റുകളുടെയും നിരക്ക് തുലുമായി ഏകീകരിക്കണമെന്നും എം പിമാർ ആവശ്യപ്പെട്ടു.
ഹജ്ജ് തീർത്ഥാടനത്തിനായി കൊച്ചിയിൽ നിന്നും 1073 ഡോളറും കണ്ണൂരിൽ നിന്നും1068 ഡോളറും ഈടാക്കുമ്പോൾ 1977 ഡോളറാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് നിന്നുള്ള നിരക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. കോഴിക്കോട് നിന്നുള്ള നിരക്ക് വളരെ കൂടുതലാണെന്നും ഒരു കമ്പനി മാത്രം പങ്കെടുത്ത ടെണ്ടറിലാണ് നിരക്ക് നിശ്ചയിക്കപ്പെട്ടത് എന്നതിനാലും മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലെയും നിരക്ക് ഏകീകരിക്കാൻ സാധിക്കുമെന്നും എം പി മാർ മന്ത്രിയെ ബോധിപ്പിച്ചു.
ഹജ്ജ് തീർത്ഥാടനത്തിനായി ക്യാരിയിങ്ങ് കപ്പാസിറ്റി കൂടിയ വിമാനം അനുവദിക്കണമെന്ന എം പിമാരുടെ ആവശ്യത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ചർച്ച നടത്തി വിവരം അറിയിക്കാമെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. കരിപ്പൂരിലെ നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ സാധ്യതകൾ എയർ ഇന്ത്യാ മനേജ്മെന്റുമായി ചർച്ച നടത്താമെന്നും ശേഷം വിവരം അറിയിക്കാമെന്ന ഉറപ്പും മന്ത്രി എം പിമാർക്ക് നൽകി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.