scorecardresearch

അന്താരാഷ്ട്ര തലത്തിൽ കുറയുമ്പോഴും കേരളത്തിൽ പ്രവാസികൾ കൂടുന്നു; അറബിക്കടൽ കടക്കുന്നതാരാണ്?

കഴിഞ്ഞ ദശാബ്ദക്കാലത്തെ അന്താരാഷ്ട്ര കുടിയേറ്റ നിരക്കുകൾ പരിശോധിക്കുമ്പോൾ, ആഗോളതലത്തിൽ മൊത്തത്തിലുള്ള ഒരു ഇടിവ് കാണാവുന്നതാണ്. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ ഈ കണക്കുകൾ സ്ഥിരത പുലർത്തുന്ന കാഴ്ച രസകരമാണ്

കഴിഞ്ഞ ദശാബ്ദക്കാലത്തെ അന്താരാഷ്ട്ര കുടിയേറ്റ നിരക്കുകൾ പരിശോധിക്കുമ്പോൾ, ആഗോളതലത്തിൽ മൊത്തത്തിലുള്ള ഒരു ഇടിവ് കാണാവുന്നതാണ്. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ ഈ കണക്കുകൾ സ്ഥിരത പുലർത്തുന്ന കാഴ്ച രസകരമാണ്

author-image
Shaju Philip
New Update
Kerala Migration Survey 2023 | Gulf News

ആഗോള മലയാളി പ്രവാസികളുടെ എണ്ണം 5 ദശലക്ഷമാണ്. അതേസമയം, കേരളത്തിന് പുറത്തുള്ള മലയാളി പ്രവാസികൾ ഇന്ത്യയിൽ 3 ദശലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു. (എക്സ്‌പ്രസ് ഫോട്ടോ)

തിരുവനന്തപുരം: കഴിഞ്ഞ ദശാബ്ദക്കാലത്തെ അന്താരാഷ്ട്ര കുടിയേറ്റ നിരക്കുകൾ പരിശോധിക്കുമ്പോൾ, ആഗോളതലത്തിൽ മൊത്തത്തിലുള്ള ഒരു ഇടിവ് കാണാവുന്നതാണ്. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ ഈ കണക്കുകൾ സ്ഥിരത പുലർത്തുന്ന കാഴ്ച രസകരമാണ്.

Advertisment

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെ കൊണ്ടുവരാൻ കേരള സർക്കാർ ആതിഥേയത്വം വഹിക്കുന്ന ലോക കേരള സഭയിൽ, തിരുവനന്തപുരത്തെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ (IIMAD) തയ്യാറാക്കിയ 2023ലെ കെഎംഎസ് റിപ്പോർട്ട്  വെള്ളിയാഴ്ച അവതരിപ്പിക്കും.

വിദ്യാർത്ഥികളുടെ കുടിയേറ്റത്തിലെ ഗണ്യമായ വർദ്ധനവ്, അന്താരാഷ്ട്ര കുടിയേറ്റത്തിലെ സ്ഥിരത, മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തിലെ വർദ്ധനവ്, സ്ത്രീകളുടെ കുടിയേറ്റത്തിലെ വർദ്ധനവ്, കോവിഡ് 19 മഹാമാരിക്ക് ശേഷം കേരളത്തിലേക്കുള്ള പണമയയ്ക്കലിൽ ഉണ്ടായ കുതിച്ചുചാട്ടം എന്നിവയാണ് കേരള മൈഗ്രേഷൻ സർവേയുടെ (കെഎംഎസ്) ചില പ്രത്യേകതകൾ.

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് നൽകുന്ന സൂചന എന്താണ്?

മുൻ വർഷങ്ങളിലെ കെഎംഎസ് റിപ്പോർട്ടുകൾ നോക്കുമ്പോൾ, കഴിഞ്ഞ അഞ്ച് വർഷമായി അന്താരാഷ്ട്ര കുടിയേറ്റത്തിൽ കേരളം ഒരു സ്ഥിരത പുലർത്തുന്നുണ്ട്. 2018ൽ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം 2.1 ദശലക്ഷം ആയിരുന്നുവെങ്കിൽ ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം അത് എണ്ണം 2.2 ദശലക്ഷമായി കണക്കാക്കുന്നു.

Advertisment

ആഗോള മലയാളി പ്രവാസികളുടെ എണ്ണം അഞ്ച് ദശലക്ഷമാണ്. അതേസമയം കേരളത്തിന് പുറത്തുള്ള മലയാളി പ്രവാസികൾ ഇന്ത്യയിൽ 3 ദശലക്ഷമാണെന്നും കണക്കാക്കപ്പെടുന്നു. 2023ൽ 32,388 കുടിയേറ്റക്കാരുടെ നേരിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, കേരളത്തിലെ 14 ജില്ലകളിൽ 9 എണ്ണത്തിലും 2018നെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇത് അന്താരാഷ്ട്ര കുടിയേറ്റത്തിൻ്റെ സാച്ചുറേഷൻ സൂചിപ്പിക്കുന്നു. കെഎംഎസിൻ്റെ റിപ്പോർട്ടിൽ ഇത്തവണ കൂടുതൽ ഇടിവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വിദ്യാർത്ഥികളുടെ എമിഗ്രേഷനിലെ ഗണ്യമായ വർദ്ധനവ്, സംസ്ഥാനത്ത് നിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റ നിരക്കുകൾ നിലനിർത്തുന്നതിന് ഗണ്യമായ സംഭാവന നൽകി.

വിദ്യാർത്ഥികളുടെ കുടിയേറ്റത്തിൽ വൻ കുതിച്ചുചാട്ടം

വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന്റെ എണ്ണം 2018ൽ 1,29,763 ആയിരുന്നത്, 2023ൽ ഏകദേശം 2,50,000 ആയി ഇരട്ടിയായെന്ന് സർവേയിൽ പറയുന്നു. "വിദ്യാർത്ഥികളുടെ കുടിയേറ്റത്തിലെ ഈ ശ്രദ്ധേയമായ വർദ്ധനവ് കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ജനസംഖ്യാ ശാസ്ത്രത്തിൽ ഗണ്യമായ മാറ്റത്തിന് അടിവരയിടുന്നുണ്ട്. അതിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 17 വയസ്സുള്ളപ്പോൾ തന്നെ വളരെ ചെറുപ്പത്തിൽ അവർ കുടിയേറുന്നുണ്ട്,” എന്നും റിപ്പോർട്ട് പറയുന്നു. കെഎംഎസിൻ്റെ 2023 റിപ്പോർട്ട് പ്രകാരം മൊത്തം പ്രവാസികളിൽ 11.3 ശതമാനം വിദ്യാർത്ഥികളാണ്.

പ്രത്യേകിച്ച് വിദേശ വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018ലെ 15.8 ശതമാനത്തിൽ നിന്ന് 2023ൽ 19.1 ശതമാനമായി വർധിച്ചു. സ്ത്രീകളുടെ കുടിയേറ്റം ജിസിസി രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്കും, മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും, ഡെസ്റ്റിനേഷൻ രാജ്യങ്ങളിലേക്കും 40.5 ശതമാനത്തിലേക്കും മാറിയിട്ടുണ്ട്.

മടങ്ങിയ പ്രവാസികളുടെ എണ്ണത്തിൽ ആശങ്ക

അതേസമയം, നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണം 1.8 ദശലക്ഷമായാണ് കണക്കാക്കപ്പെടുന്നത്. 2018ലെ 1.2 ദശലക്ഷത്തിൽ നിന്ന് ഗണ്യമായ വർദ്ധനവാണ് കാണുന്നത്. ആഗോള ആരോഗ്യ പ്രതിസന്ധി മൂലമുണ്ടാകുന്ന സാമ്പത്തിക തടസ്സങ്ങൾ, കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നു. ലഭ്യമായ തൊഴിലവസരങ്ങളിൽ ഗണ്യമായ കുറവും പ്രവാസികൾക്ക് തിരിച്ചടിയാണ്.

കേരളത്തിലേക്കുള്ള പണമയയ്ക്കലിൽ വർദ്ധന

കെഎംഎസ് 2023 റിപ്പോർട്ട് അനുസരിച്ച്, മഹാമാരിക്ക് ശേഷം കേരളത്തിലേക്കുള്ള മൊത്തം പണമയയ്ക്കലിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതു പ്രകാരം 2018ലെ മൊത്തം പണമയയ്ക്കൽ 85,092 കോടിയിൽ നിന്ന് 2023ലെ 2,16,893 കോടി രൂപയിലെത്തി. മൊത്തം 154.9 ശതമാനം വർദ്ധനവാണ് അഞ്ച് വർഷം കൊണ്ട് ഉണ്ടായത്. കേരളത്തിലേക്കുള്ള പണമയയ്ക്കൽ വർഷങ്ങളായി വർദ്ധിച്ച് കൊണ്ടിരിക്കുമ്പോൾ, അത് സ്വീകരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 2018ലെ 16 ശതമാനത്തിൽ നിന്ന് 2023ലെത്തിയപ്പോൾ 12 ശതമാനമായി കുറഞ്ഞു.

സംസ്ഥാനത്തെ കുടിയേറ്റത്തിൻ്റെ കേന്ദ്രബിന്ദു

അതേസമയം, വടക്കൻ കേരളം ഇപ്പോഴും സംസ്ഥാനത്തെ കുടിയേറ്റത്തിൻ്റെ കേന്ദ്രബിന്ദുവായി തുടരുകയാണ്. 2023ൽ 3,77,647 കുടിയേറ്റക്കാരുടെ ഉത്ഭവസ്ഥാനം വടക്കൻ കേരളത്തിലെ മലപ്പുറം ജില്ലയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മതം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, മുസ്ലീങ്ങൾ 41.9 ശതമാനവും, ഹിന്ദുക്കൾ 35.2 ശതമാനവും, ക്രിസ്ത്യാനികൾ 22.3 ശതമാനവും ആണ്. കുടിയേറ്റത്തിൻ്റെ ലക്ഷ്യസ്ഥാനവുമായി ബന്ധപ്പെട്ട് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളാണ് ഏറ്റവും ശക്തമായ ഇടനാഴിയായി തുടരുന്നത്.

മലപ്പുറത്തേയും വെട്ടിച്ച് ഈ ജില്ല

വീട്ടുകാരിലേക്കുള്ള പണമയക്കലിന്റെ കാര്യത്തിൽ ഈ വർഷം മലപ്പുറം ജില്ലയെ പിന്തള്ളി കൊല്ലം ജില്ലയാണ് മുന്നേറിയത്. ഈ വരുമാനത്തിന്റെ കണക്കിൽ മലപ്പുറത്തിന് 16.2 ശതമാനം ലഭിച്ചപ്പോൾ, കൊല്ലത്തിന്റെ വിഹിതം 17.8 ശതമാനമായിരുന്നു. മുൻ വർഷങ്ങളിലേത് പോലെ തന്നെ മുസ്ലീം കുടുംബങ്ങളാണ് ഏറ്റവും കൂടുതൽ വിഹിതം സ്വീകരിച്ചത്. മുസ്ലീം കുടുംബങ്ങൾക്ക് 40.1 ശതമാനവും, ഹിന്ദു കുടുംബങ്ങൾക്ക് 39.1 ശതമാനവും, ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 20.8 ശതമാനവും ലഭിച്ചു.

സർവേയിൽ പങ്കെടുത്ത 20,000 കുടുംബങ്ങളിൽ, 16.2 ശതമാനം പേർക്കും കുറഞ്ഞത് ഒരു പ്രവാസിയെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018ൽ റിപ്പോർട്ട് ചെയ്ത 17.3 ശതമാനത്തിൽ നിന്ന് നേരിയ കുറവാണിത്. എന്നിരുന്നാലും, 2018ൽ പ്രവാസികളും, മടങ്ങിയെത്തിയ പ്രവാസികളും ഉൾപ്പെടെ, കേരളത്തിലെ മൊത്തം പ്രവാസി മലയാളികളുടെ എണ്ണം 3.41 ദശലക്ഷം ആയിരുന്നുവെങ്കിൽ, 2023ൽ ഇത് നാല് ദശലക്ഷമായി വർധിച്ചിട്ടുണ്ട്.

കേരളത്തിലെ അഞ്ചിൽ രണ്ട് വീടുകളിലും ഒരു പ്രവാസി

കേരളത്തിലെ അഞ്ച് വീടുകൾ എടുത്താൽ​ അതിൽ രണ്ടെണ്ണത്തിലും പ്രവാസി മലയാളികൾ ഉണ്ടെന്നാണ് സർവേ കണ്ടെത്തിയിരിക്കുന്നത്. ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലുമുള്ള പ്രവാസികളുടെ ശക്തമായ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. കെഎംഎസ് 2023 ഡാറ്റാ ശേഖരണ വേളയിൽ, മുഴുവൻ കുടുംബാഗങ്ങളും കുടിയേറിയ സാഹചര്യത്തിൽ പല വീടുകളും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സർവേയുടെ ഭാഗമായി 4.2 ലക്ഷം കുടുംബ കുടിയേറ്റ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

Read More

Kerala News Immigration Gulf News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: