scorecardresearch

ലോട്ടറിയ്ക്ക് നാളെ മുതൽ 40 ശതമാനം ജിഎസ്ടി; ടിക്കറ്റ് വില കൂട്ടില്ല, സമ്മാനഘടന മാറും

ലോട്ടറിക്കുള്ള നികുതി 2017ൽ ജിഎസ്ടി ആരംഭിച്ചപ്പോൾ 12 ശതമാനം മാത്രമായിരുന്നു. 2020ൽ 28 ശതമാനമായി. ഇപ്പോഴത്തെ വർധന 350 ശതമാനമാണ്

ലോട്ടറിക്കുള്ള നികുതി 2017ൽ ജിഎസ്ടി ആരംഭിച്ചപ്പോൾ 12 ശതമാനം മാത്രമായിരുന്നു. 2020ൽ 28 ശതമാനമായി. ഇപ്പോഴത്തെ വർധന 350 ശതമാനമാണ്

author-image
WebDesk
New Update
lottery

ലോട്ടറിയ്ക്ക് നാളെ മുതൽ 40 ശതമാനം ജിഎസ്ടി

കൊച്ചി: ലോട്ടറി ടിക്കറ്റുകൾക്കുള്ള ജിഎസ്ടി കേന്ദ്രസർക്കാർ 28 ശതമാനത്തിൽനിന്ന് 40 ശതമാനമാക്കിയതോടെ സമ്മാനഘടനയും മാറുന്നു. 22 മുതലാണ് ജിഎസ്ടി നിരക്കിലെ വർധനവ് പ്രാബല്യത്തിൽ വരുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ 26 മുതൽ സമ്മാനഘടനയിൽ മാറ്റം വരുത്താനാണ് ഭാഗ്യക്കുറി വകുപ്പ് ഉദ്ദേശിക്കുന്നത്. ടിക്കറ്റ്നിരക്ക് വർധിപ്പിക്കാതെ ജിഎസ്ടി വർധനയുണ്ടാക്കുന്ന പ്രശ്നങ്ങൾ തരണംചെയ്യാനാണ് ലോട്ടറി വകുപ്പ് ശ്രമിക്കുന്നത്.

Advertisment

Also Read:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല സംരക്ഷണ സംഗമം നാളെ

ലോട്ടറിക്കുള്ള നികുതി 2017ൽ ജിഎസ്ടി ആരംഭിച്ചപ്പോൾ 12 ശതമാനം മാത്രമായിരുന്നു. 2020ൽ 28 ശതമാനമായി. ഇപ്പോഴത്തെ വർധന 350 ശതമാനമാണ്. ടിക്കറ്റ് വില കൂട്ടിയാൽ വിൽപ്പനയെ ബാധിക്കും. ടിക്കറ്റ് വിറ്റ് ഉപജീവനംകഴിക്കുന്ന രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളുടെയും കുടുംബങ്ങളെയും ഇത് ബാധിക്കും. ക്ഷേമനിധി, കാരുണ്യ  ചികിത്സാപദ്ധതി എന്നിവയുടെ നടത്തിപ്പിനെയും ഇത് ബാധിക്കും. 

Also Read:സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; നിലവിൽ ചികിത്സയിലുള്ളത് 71 പേർ

അതേസമയം, ജിഎസ്ടി വർധന തിങ്കളാഴ്ച നിലവിൽ വരുന്ന സാഹചര്യത്തിൽ തിരുവോണം ബമ്പർ വിൽക്കാൻ ഞായറാഴ്ച സംസ്ഥാനത്തെ മുഴുവൻ ഭാഗ്യക്കുറി കാര്യാലയങ്ങളും തുറക്കും. നിലവിൽ തിരുവോണം ബമ്പറിന്റെ മുഖവില 391 രൂപയാണ്. ഇതിനൊപ്പം ജിഎസ്ടി കൂട്ടിയാണ് 500 രൂപയ്ക്ക് വിൽക്കുന്നത്. വിൽപ്പന തിങ്കളാഴ്ചത്തേക്ക് നീണ്ടാൽ മുഖവില 357 രൂപയാക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഞായറാഴ്ച ഭാഗ്യക്കുറി കാര്യാലയങ്ങൾ തുറന്ന് ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിരിക്കുന്നത്. 

Advertisment

Also Read:ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; ശബരിമല വികസനത്തിന് പ്രത്യേക സമിതി

ശനിയാഴ്ചത്തെ വിൽപ്പന കണക്കനുസരിച്ച് 73 ലക്ഷം ടിക്കറ്റുകളും വിറ്റു. ഞായറാഴ്ച ബാക്കി രണ്ട് ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് കണക്കുകൂട്ടുന്നത്. സെപ്റ്റംബർ 27-നാണ് തിരുവോണം ബംബറിന്റെ നറുക്കെടുപ്പ്.

Read:പ്രതിഭയുടെ പ്രതീകം; മോഹൻലാലിനെ അഭിനന്ദിച്ച് മോദി, നാടിന് അഭിമാനമെന്ന് പിണറായി

Kerala Lottery Gst

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: