scorecardresearch

മര്‍ദ്ദനമേറ്റ വധുവിന് സർക്കാർ നിയമസഹായം നൽകും: മന്ത്രി വീണാ ജോര്‍ജ്

പന്തീരാങ്കാവില്‍ നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവതിക്ക് വനിതാ ശിശുവികസന വകുപ്പ് നിയമസഹായം ഉള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്

പന്തീരാങ്കാവില്‍ നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവതിക്ക് വനിതാ ശിശുവികസന വകുപ്പ് നിയമസഹായം ഉള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്

author-image
WebDesk
New Update
Veena George | Kerala | Health Minister

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്നും മന്ത്രി പറഞ്ഞു (ഫയൽ ചിത്രം)

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവതിക്ക് വനിതാ ശിശുവികസന വകുപ്പ് നിയമസഹായം ഉള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്നും മന്ത്രി പറഞ്ഞു.

Advertisment

"ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിങ് നല്‍കും. ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണം," മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അതിനിടെ പന്തീരാങ്കാവ് ഗാർഹിക പീഡനത്തില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമര്‍ശിച്ചു. "പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പൊലീസ് പരിഹസിക്കുകയാണ് ചെയ്തത്. ഇത് ആദ്യത്തെ സംഭവം അല്ല. പൊലീസ് ഇരയോടൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. പൊലീസിനെ നിയന്ത്രിക്കുന്നത് ആരാണ്? കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്," പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More:

Veena George Domestic Violence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: