scorecardresearch

ചെമ്മീൻ കയറ്റുമതി നിരോധം; സംസ്ഥാന സർക്കാർ യോഗം വിളിക്കും

സംരക്ഷിത കടലാമകൾ മീൻപിടിത്ത വലയിൽ കുടുങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് 2019ലാണ് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. അമേരിക്കയുടെ വിലക്ക് കാരണം മറ്റ് രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ചെമ്മീൻ വാങ്ങുകയാണ്

സംരക്ഷിത കടലാമകൾ മീൻപിടിത്ത വലയിൽ കുടുങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് 2019ലാണ് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. അമേരിക്കയുടെ വിലക്ക് കാരണം മറ്റ് രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ചെമ്മീൻ വാങ്ങുകയാണ്

author-image
WebDesk
New Update
crab

എക്‌സപ്രസ് ഫൊട്ടോ

തിരുവനന്തപുരം: ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ നിരോധനം സംബന്ധിച്ച് ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും വ്യവസായികളുടെയും യോഗം വിളിക്കും. വരുന്ന 24ന് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം. മത്സ്യത്തൊഴിലാളി അസോസിയേഷൻ, ബോട്ട് ഉടമകൾ, കയറ്റുമതിക്കാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗമാണ് സർക്കാർ വിളിച്ചുചേർത്തത്. 

സംരക്ഷിത കടലാമകൾ മീൻപിടിത്ത വലയിൽ കുടുങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് 2019ലാണ് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. അമേരിക്കയുടെ വിലക്ക് കാരണം മറ്റ് രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ചെമ്മീൻ വാങ്ങുകയാണ്. ഈ പ്രതിസന്ധി കടൽ ചെമ്മീനിന്റെ ആഭ്യന്തര വിപണിയെ ബാധിക്കുന്നു. നിരോധനം മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായതിനെ തുടർന്നാണ് യോഗം വിളിച്ചുചേർക്കാൻ സംസ്ഥാന സർക്കാർ തീരൂമാനിച്ചത്. 

ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ട്രോളിംഗ് സമയത്ത് കടലാമകൾ വലയിൽ കുടുങ്ങുന്നില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ പറഞ്ഞു. കടലാമകൾ കൂടുതലായി കാണപ്പെടുന്ന ഒഡീഷ തീരത്ത് അവയുടെ പ്രജനനകാലത്ത് ട്രോളിങ് നിരോധനം നിലവിലുണ്ട്.അമേരിക്ക ഏർപ്പെടുത്തിയ നിരോധനം മൂലം പല കയറ്റുമതിക്കാരും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജ് ആരോപിച്ചു.ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് അമേരിക്കൻ ഉപഭോക്താക്കൾക്ക് ചെമ്മീൻ കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന സംവിധാനം ഇന്ത്യയും യുഎസും വികസിപ്പിക്കുകയാണെന്ന് കഴിഞ്ഞ വർഷം കേന്ദ്ര  മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.

Read More

Advertisment
Fishermen seafood Sea export

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: