/indian-express-malayalam/media/media_files/TETFRyDBSFswPT5pJ12s.jpg)
ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത് (ഫയൽ ചിത്രം)
തിരുവനന്തപുരം: സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. പൗരത്വ ഭേഗഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെ പേരിൽ കേരളത്തിൽ നേരത്തെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭ കേസുകൾ ചിലർ വലിയ പ്രചരണമായി ഉയർത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പിൻവലിക്കാൻ സർക്കാർ നേരത്തെ നിലപാട് എടുത്തിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു.
"സിഎഎ വിരുദ്ധ സമരത്തിൻ്റെ ഭാഗമായി 835 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 206 കേസുകൾ മാത്രമാണ് ബാക്കിയുള്ളത്. 84 കേസുകൾ പിൻവലിക്കാൻ സർക്കാർ സമ്മതം നൽകിക്കഴിഞ്ഞു. അന്വേഷണ ഘട്ടത്തിൽ ഉള്ളത് ഒരു കേസ് മാത്രമാണ്. കേസ് പിൻവലിക്കുന്ന വിഷയത്തിൽ കോടതികളാണ് തീരുമാനം എടുക്കേണ്ടത്," മുഖ്യമന്ത്രി പറഞ്ഞു.
"കേസ് പിൻവലിക്കാൻ അപേക്ഷ കൊടുക്കണം. അപേക്ഷ നൽകാത്ത കേസുകളും ഗുരുതര കുറ്റകൃത്യത്തിൻ്റെ പേരിലുള്ള കേസുകളും മാത്രമാണ് പിൻവലിക്കാതെ ബാക്കിയുള്ളത്. ഗുരുതര സ്വഭാവം ഉള്ള കേസുകൾ മാത്രമെ തുടരൂ," മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.