scorecardresearch

Kerala Floods Live Updates: കേരളത്തിലെ പ്രളയക്കെടുതി: വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കാനാകില്ല വിദേശകാര്യമന്ത്രാലയം

യുഎഇ സഹായം തേടുന്നതിന് കേന്ദ്രസർക്കാർ നിലപാട് വിലങ്ങുതടിയാകുമെന്ന് റിപ്പോർട്ട്

യുഎഇ സഹായം തേടുന്നതിന് കേന്ദ്രസർക്കാർ നിലപാട് വിലങ്ങുതടിയാകുമെന്ന് റിപ്പോർട്ട്

author-image
WebDesk
New Update
Kerala Floods Sex Workers Donate Rs

Kerala Floods Sex Workers Donate Rs

കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി ദുരിതാശ്വാസത്തിനായി വിദേശ രാജ്യങ്ങളുടെയും വിദേശ സർക്കാരുകളുടെയും ധനസഹായം സ്വീകരിക്കാൻ നിലവിലത്തെ സാഹചര്യത്തിൽ സാധിക്കില്ലെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ ധനസഹായം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

Advertisment

കേരളത്തിന് യു എ ഇ 700 കോടി രൂപ ധനസഹായം പ്രളയക്കെടുതി നേരിടുന്നതിന് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു.​എന്നാൽ​, ഇത് വാങ്ങാനാവില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്ത്ത് വിവാദമായി ഇതേ തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വിശദീകരണവുമായി എത്തിയത്.

https://malayalam.indianexpress.com/news/nasa-tracks-the-rain-behind-kerala-floods-video/

വിവിധ രാജ്യങ്ങളും വിദേശ സർക്കാരുകളും കേരളത്തിന്റെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയെ വിലമതിക്കുന്നു.

Advertisment

സർക്കാരിന്റെ നിലവിലത്തെ നയപ്രകാരം ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനുളള ആവശ്യങ്ങൾ ആഭ്യന്തരമായി നടപ്പിലാക്കുകയെന്നതാണ്. വിദേശ ഇന്ത്യാക്കാർക്കും ഇന്ത്യൻ വംശജരായ വ്യക്തികൾക്കും ഫൗണ്ടേഷനുകൾ പോലുളള രാജ്യാന്തര അസ്തിത്വമുളള സ്ഥാപനങ്ങൾക്കും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വനിധിയിലേയ്ക്ക് സംഭാവന നൽകുന്നത് സ്വാഗതാർഹമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണ കുറിപ്പിൽ പറയുന്നു.

യുഎഇ അനുവദിച്ച സഹായത്തിന്റെ കാര്യത്തില്‍ തടസമുണ്ടാകും എന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.  തടസ്സമുണ്ടായാൽ  പ്രധാനമന്ത്രിയോട് സംസാരിക്കും. ഔദ്യോഗികമായ ചര്‍ച്ചയിലൂടെ അത്തരം കാര്യങ്ങള്‍ പരിഹരിക്കാനാകും എന്നാണ് വിശ്വാസം എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നയരേഖ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

കേരളം ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിന്ന് പുറത്തുകടക്കാൻ കഠിനപ്രയത്നം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിജീവിക്കുമെന്ന ആത്മവിശ്വാസത്തിൽ ഒറ്റക്കെട്ടായി യോജിച്ച  പ്രവർത്തനങ്ങളാണ് എല്ലായിടത്തും നടക്കുന്നത്.

സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും സഹായ ഹസ്‌തങ്ങൾ എത്തിയിട്ടുണ്ട്. ഏതാണ്ട് 20000 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഇന്നലെ അസോചവും (അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡ്സ്ട്രി ഓഫ് ഇന്ത്യ)  വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ 600 കോടി സഹായം നൽകിയപ്പോൾ യുഎഇ 700 കോടിയാണ് നൽകിയിരിക്കുന്നത്. എന്നാൽ ഇത് കേരളത്തിന് ലഭിക്കില്ല. കേന്ദ്ര നിലപാടാണ് തടസം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി 150 കോടി രൂപയുടെ സഹായവും കേരളത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് തിരികെ വീടുകളിലേക്ക് മടങ്ങാനുളള പരിശ്രമത്തിലാണ് ഓരോ വീട്ടുകാരും. ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ അടച്ചു.

kerala floods, external affairs ministry,uae, foreign aid for kerala Kerala Floods: കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് യു എ ഇ ധനസഹായം സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന

11.30 PM: വിദേശ രാജ്യങ്ങളുടെയോ വിദേശ സർക്കാരുകളുടെ ധനസഹായം സ്വീകരിക്കാൻ നിലവിലത്തെ നയപരമായ സാഹചര്യങ്ങളിൽ സാധ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പത്രസമ്മേളനം

Kerala Floods Highlights:

10:00PM: കേരളം സന്ദര്‍ശിച്ച നാഗാലാ‌‍ന്‍ഡ് ഉപമുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെക്കായി കൈമാറുന്നു.

9:20 PM: കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ച നാവികസേനാഗങ്ങളെ തിരിച്ചുവിളിച്ചു. 16,005 പേരാണ് നിയോഗിക്കപ്പെട്ടത്.

8:35 PM: പ്രളയക്കെടുതിയില്‍ റോഡുകള്‍ മുങ്ങിയതോടെ എറണാകുളം ജില്ലയില്‍ നിര്‍ത്തിവച്ചിരുന്ന മുഴുവന്‍ സര്‍വീസുകളും പുനസ്ഥാപിച്ച് ജില്ലയിലെ കെഎസ്ആര്‍ടിസി അറിയിച്ചു. പ്രളയം വലിയ രീതിയില്‍ ബാധിച്ച ആലുവ, പറവൂര്‍, അങ്കമാലി മേഖലകളിലാണ് സര്‍വ്വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയിരുന്നത്. ഇവിടങ്ങളില്‍ സ്വകാര്യബസുകള്‍ക്ക് മുമ്പു തന്നെ സര്‍വീസ് പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞു. ഓഗസ്റ്റ് 22 ബുധനാഴ്ച്ച 36 സര്‍വീസുകളാണ് പറവൂര്‍ ഡിപ്പോയില്‍ നിന്ന് നടത്തിയത്. നിലവില്‍ 67 സര്‍വീസുകളാണ് ഡിപ്പോയിലുള്ളത്. വ്യാഴാഴ്ച മുതല്‍ പരമാവധി സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് ഉദ്ദേശം.

8:02 PM:

publive-image ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഡല്‍ഹിയില്‍ ദുരിതാശ്വാസ ശേഖരണ കേന്ദ്രം സന്ദര്‍ശിക്കുന്നു

7:45 PM: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നടത്തുന്നത് വിമര്‍ശിക്കുന്നതിന് വേണ്ടിയുള്ള വിമര്‍ശനമാണ് എന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ കഴമ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. ശേഷം രമേശ്‌ ചെന്നിത്തലയുടെ വിമര്‍ശനങ്ങളെ അക്കമിട്ട് നിരത്തി ഖണ്ഡിക്കുകയും ചെയ്തു.

https://malayalam.indianexpress.com/kerala-news/kerala-floods-on-heavy-rains-and-opening-of-dams-chief-minister-explains/

7:30 PM: കൊച്ചി വിമാനത്താവളം ഓഗസ്റ്റ് 29ന് തുറക്കും. ഓഗസ്റ്റ് 26ന് തുറക്കും എന്ന് നേരത്തെ അറിയിച്ചിരുന്നത്. വിമാനത്താവളത്തിലെ ജീവനക്കാരില്‍ ഭൂരിപക്ഷംപേരും ഇപ്പോഴും പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

7:20 PM: മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി ദുരന്ത നിവാരണ അതോറിറ്റിയുടെ നയരേഖ ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ്‌ ഐസക്കിന്റെ ട്വീറ്റ്. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമീപനമാണ് എടുക്കുന്നത് എങ്കില്‍ അതേ തുക തരികയെന്ന ഉത്തരവാദിത്തം എടുക്കണം എന്ന് ഐസക് ആവശ്യപ്പെടുന്നു.

7:10 PM: യുഎഇ അനുവദിച്ച സഹായത്തിന്റെ കാര്യത്തില്‍ തടസമുണ്ടാകും എന്ന് കരുതുന്നില്ല. അങ്ങനെ വരികയാണ് എങ്കില്‍ പ്രധാനമന്ത്രിയോട് സംസാരിക്കും. ഔദ്യോഗികമായ ചര്‍ച്ചയിലൂടെ അത്തരം കാര്യങ്ങള്‍ പരിഹരിക്കാനാകും എന്നാണ് വിശ്വാസം എന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നയരേഖ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

6:53 PM: വിവിധ ജലജന്യ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

6:45 PM: രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായ സൈന്യത്തിന് കേരളത്തിന്റെ സ്നേഹവായ്പ്പ്. ഇരുപത്തിയാറിന് വൈകീട്ട് മസ്കോട്ട് ഹോട്ടലില്‍ സേനയ്ക്ക് യാത്രയയപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

6:21 PM: ഇന്ത്യയുടെ വിജയം കേരളത്തിന് സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെ 203 ന് തകര്‍ത്തിന് ശേഷം പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു വിരാട്.

https://malayalam.indianexpress.com/sports/ind-vs-eng-virat-kohli-dedicates-victory-to-kerala/

5:59 PM:പ്രളയമനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ധനസഹായം നിരാശാജനകമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

5:44 PM: ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ അടച്ചു.

139.97 അടിയാണ് ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ രേഖപ്പെടുത്തിയ നിരക്ക്. ഡാമിലേയ്ക്ക് സെക്കന്‍ഡില്‍ 2207 ഘനയടി വെള്ളം സെക്കന്‍ഡില്‍ ഒഴുകിയെത്തുമ്പോള്‍ അത്രതന്നെ വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഏകദേശം സ്റ്റഡിയായി തുടരുകയാണ്. 2400.72 അടിയാണ് 4 മണിക്ക് രേഖപ്പെടുത്തിയ നിരക്ക്. സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടുകയും 115 ലക്ഷം ലിറ്റര്‍ വെള്ളം വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു

4:43 PM: മറ്റേതെങ്കിലും വിദേശ രാജ്യങ്ങളെയും പോലെ യു എ ഇ യെ കാണാനാവില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു എ ഇ പടുത്തുയര്‍ത്തിയതില്‍ കേരള ജനതയ്ക്കുള്ള പങ്കു വലുതാണ്‌ എന്നതാണ് അതിന് കാരണം.

വിശദമായി വായിക്കാം

https://malayalam.indianexpress.com/news/kerala-floods-uae-cannot-be-considered-any-other-nation-says-cm-pinarayi-vijayan-on-centre-move-to-decline-aid-offer/

3:30 PM : കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രം

https://malayalam.indianexpress.com/kerala-news/kerala-floods-rss-mouthpiece-kesari-criticizes-modi-government-on-blocking-aid-to-flood-hit-kerala/

3:20 PM: ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന സൈന്യം

3:00 PM : ആധാരം നഷ്ടപ്പെട്ടാൽ അതിന്റെ സർട്ടിഫൈഡ് കോപ്പി രജിസ്ട്രാർ ഓഫീസിൽ നിന്ന് എടുക്കാം. ആധാരം രജിസ്റ്റർ ചെയ്ത തിയ്യതിയും നമ്പരും കയ്യിലുണ്ടെങ്കിൽ നടപടികൾ കുറച്ചുകൂടി വേഗത്തിൽ പൂർത്തിയാകും.

വിശദമായി വായിക്കുക:

https://malayalam.indianexpress.com/kerala-news/how-to-get-a-copy-of-a-land-deed-property-documents/

2:45 PM : ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഓരോ പഞ്ചായത്തിനും 25,000 രൂപ

2:22 PM: ദുരിതാശ്വാസ ക്യാമ്പുകളില്‍ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യം ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ്

publive-image സാംസ്കാരിക വകുപ്പിന്റെ കത്ത്

01.45 pm:

publive-image സിനിമാ താരം ജയറാം എറണാകുളത്തെ ദുരിതാശ്വാസ ക്യാംപിലെത്തി ഓണക്കോടി നല്‍കുന്നു

01.15 pm: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം വേണ്ടെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് എംബസികൾക്ക് കേന്ദ്രം രേഖാമൂലം മറുപടി നൽകി

01.00 pm: ബാണാസുര അണക്കെട്ട് തുറക്കുന്നതിൽ പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മുന്നറിയിപ്പ് നൽകുന്നതിൽ കമ്മ്യുണിക്കേഷൻ ഗ്യപ്പ് ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. അതെസമയം മറ്റ് ഡാമുകൾ തുറക്കുന്നതിൽ പാളിച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

12.50 pm: പ്രളയം ദുരിതത്തിലാക്കിയ കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് അതിർത്തി രക്ഷാ സേനയും

12.20 pm: വിദ്യഭ്യാസ വായ്പകൾക്ക് ആറ് മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്

12.15 pm: പ്രളയത്തെ തുടർന്ന് എല്ലാ ബാങ്ക് വായ്പകൾക്കും ഒരു വർഷം മൊറട്ടോറിയം പ്രഖ്യാപിച്ചു, പ്രളയബാധിത പ്രദേശങ്ങളിലുള്ളവർക്കാണ് ഇളവ് ലഭിക്കുക

12.10 pm: ഒഖിദുരന്തം പോലെ ഇത്തവണയും സർക്കാർ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് രമേഷ് ചെന്നിത്തല

12.05 pm: ഏറെ പഴക്കംച്ചെന്ന ഡാമുകളുടെ ഡീകമ്മീഷനെക്കുറിച്ച് ചിന്തിക്കണം. പുനർനിർമ്മാണം പ്രകൃതി സൌഹൃമായിരിക്കണമെന്നും ഗാഡ്ഗിൽ

12.00 pm: കേരളത്തിലേത് മനുഷ്യനിർമ്മിത പ്രകൃതി ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ,ഡാമുകൾ അപ്രതീക്ഷിതമായി തുറന്നത് പ്രളയത്തിനിടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

11.40 am: കുട്ടനാട് പാക്കേജ് നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോഴെന്ന് ഡോ എംഎസ് സ്വീമിനാഥൻ.

11.30 am: സംസ്ഥാനത്തിന്റെ പല ഭാഗത്തും വെളളമിറങ്ങിയ വീടുകൾ വൃത്തിയാക്കാൻ കടുത്ത ആൾക്ഷാമം നേരിടുന്നതായി റിപ്പോർട്ട്.

Image may contain: 2 people, people standing and outdoor സംസ്ഥാനത്താകമാനം വെളളപ്പൊക്കത്തിന് ശേഷം വീടുകൾ വൃത്തിയാക്കുന്ന തിരക്കിലാണ് എല്ലാവരും. ചിത്രം / ഫെയ്‌സ്ബുക്

11.25 am: കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ യുഎഇ, ഖത്തർ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ഭരണാധികാരികൾ വാഗ്‌ദാനം ചെയ്ത സാമ്പത്തിക സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്രസർക്കാർ നിലപാട് കൈക്കൊണ്ടു. 15 വർഷമായി തുടരുന്ന നയം മാറ്റേണ്ട സാഹചര്യം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

11.20 am: അണക്കെട്ടുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ.

11.10 am: ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ലെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം.

11.00 am: സർക്കാരിനെതിരെ ചെന്നിത്തലയും. ഇടുക്കി അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

10.30 am: പ്രളയദുരിതത്തിന് പിന്നിൽ ജാഗ്രത കുറവുണ്ടായെന്ന് സർക്കാരിനെ കുറ്റപ്പെടുത്തി താമരശേരി രൂപത. ബാണാസുരസാഗർ അണക്കെട്ട് തുറന്നസംഭവത്തിൽ ആണ് പ്രതികരണം. ജില്ല കളക്ടറെ അറിയിക്കാതെയാണ് കെഎസ്ഇബി അധികൃതർ അണക്കെട്ട് തുറന്നത്.

10.00 am: മന്ത്രി കെ രാജുവിന്റെ ജർമ്മനി യാത്രയും തിരികെ വന്ന ശേഷമുളള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും ചർച്ച ചെയ്യാൻ സിപിഐയുടെ അടിയന്തിര എക്സിക്യുട്ടീവ് യോഗം നാളെ ചേരും. ഈ മാസം 28 ന് ചേരാനിരുന്ന യോഗമാണ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നേരത്തെയാക്കിയത്.

9.15 am: കൊച്ചി മെട്രോയുടെ മുട്ടം യാർഡിൽ വെളളം കയറിയതിനെ തുടർന്ന് മെട്രോ സർവ്വീസിൽ ഏർപ്പെടുത്തിയിരുന്ന വേഗ നിയന്ത്രണം പിൻവലിച്ചു.

8.05 am: പ്രളയ ദുരന്തത്തിന് ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാനം. ഈ ഘട്ടത്തിൽ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളിലും വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കുമായി 2600 കോടി രൂപ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

7.45 am: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ രണ്ടടിയോളം ഉയർത്തി. അണക്കെട്ടിലെ ജലനിരപ്പ് 140 അടിയാക്കി നിലനിർത്താനാണ് ശ്രമം.  അണക്കെട്ടിൽ നിന്ന് തമിഴ്‌നാടും വെളളം കൊണ്ടുപോകുന്നുണ്ട്.

7.30 am: ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കിടക്കുന്നവരെ കണ്ടെത്താനാണ് ലഫ്റ്റനന്റ് കമ്മാന്റർ ഹാരിസ് കുഞ്ഞുമോന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ ശ്രമം.

7.00 am: സംസ്ഥാനത്തിന് യുഎഇ ഭരണാധികാരികൾ വാഗ്‌ദാനം ചെയ്‌ത 700 കോടി സഹായം കേരളത്തിന് ലഭിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് നിർണ്ണായകമാവും. 2007 ന് ശേഷം ദുരിതാശ്വാസത്തിന് വിദേശസഹായം തേടേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.

Kerala Floods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: