/indian-express-malayalam/media/media_files/2025/08/04/kerala-fish-landings-down-2025-08-04-16-24-05.jpg)
കൊച്ചി: കേരളത്തിലെ മത്സ്യബന്ധനരംഗത്ത് തൊഴിൽ എടുക്കുന്നവരിൽ 58 ശതമാനവും കുടിയേറ്റ തൊഴിലാളികളാണെന്ന കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ). കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ കുടിയേറ്റ തൊഴിലാളികൾ വർദ്ധിച്ചുവരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അവരുടെ ആധിക്യം പ്രകടമായിരിക്കുന്നത് മൾട്ടി ഡേ ഫിഷിങ്ങിന് പോകുന്ന ട്രോൾ ബോട്ടുകളിലും, വിദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ടുകളിലും ആണ്. എന്നാൽ, അവരുടെ എണ്ണം പരിമിതമാണെന്ന് ടിയുസിഐ സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
Also Read: വ്യാജ ഐഡി കാർഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
ബോട്ടുകൾ അടിപ്പിക്കുന്ന ഹാർബറുകളെ കേന്ദ്രീകരിച്ചുള്ള പഠനമാണ് സിഎംഎഫ്ആർഐ നടത്തിയത്. യഥാർത്ഥത്തിൽ കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ പണിയെടുക്കുന്ന 20,000 ത്തോളം യാനങ്ങളിൽ കേവലം 2800 ബോട്ടുകൾ മാത്രമാണ് ട്രോളിങ് നടത്തുന്നത്. അതിലെ തൊഴിലാളികൾ 90%വും കുളച്ചലുകാരാണ്. മത്സ്യ സംസ്കരണം മേഖലയിലും കുടിയേറ്റ തൊഴിലാളികൾക്ക് പ്രാമുഖ്യം ഉണ്ട്. കൊച്ചി കേന്ദ്രീകരിച്ചാണ് ആഴക്കടൽ ബോട്ടുകളും പ്രവർത്തിക്കുന്നത്. ഇവയുടെ എണ്ണം 400 ൽ കൂടുതൽ വരില്ല. തുത്തൂർ മത്സ്യ തൊഴിലാളികളാണ് അവ പ്രവർത്തിപ്പിക്കുന്നത്.
Also Read: കേരളത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികൾ: സിഎംഎഫ്ആർഐ പഠനം
എന്നാൽ, ഇപ്പോഴും കേരളത്തിലെ പരമ്പരാഗത - യന്ത്രവൽകൃത മേഖലയിൽ ഭൂരിപക്ഷവും തദ്ദേശ തൊഴിലാളികൾ തന്നെയാണ്. തെറ്റായ ഒരു കണക്കു വെച്ചാൽ അത് കേന്ദ്ര സംസ്ഥാന നയങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതിനെ സംബന്ധിച്ച് നല്ല ധാരണയുള്ളവരാണ് ഈ ഗവേഷകർ. ഓഗസ്റ്റ് 27 ന് സിഎംഎഫ്ആർഐ നടത്തിയ ശിൽപശാലയിൽ തന്നെ ഞങ്ങൾ ഈ വിഷയം ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ അതിനനുസൃതമായ തിരുത്തൽ വരുത്താൻ അവർ തയ്യാറാകാത്തത് നിർഭാഗ്യകരമാണെന്ന് ചാൾസ് ജോർജ് അഭിപ്രായപ്പെട്ടു.
Also Read:രാഹുലിന്റെ ഫോൺ വിവരങ്ങൾ അടക്കം ക്രൈം ബ്രാഞ്ച് പരിശോധിക്കും; അന്വേഷണത്തിൽ സൈബർ വിദഗ്ധരും
കേരളത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്നായിരുന്നു സിഎംഎഫ്ആർഐ പഠനം. മീൻപിടുത്തം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളിൽ അതിഥി തൊഴിലാളികൾ സുപ്രധാന പങ്കുവഹിക്കുന്നതായി സിഎംഎഫ്ആർഐ പഠനത്തിൽ കണ്ടെത്തി. കേരളത്തിലെ യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ്, 78 ശതമാനം. പ്രധാനമായും തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് മത്സ്യബന്ധന മേഖലയിലുള്ളതെന്നായിരുന്നു പഠനത്തിൽ വ്യക്തമായത്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും
സംസ്‌കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണന രംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവർ സമുദ്രമത്സ്യ മേഖലയിൽ ഉപജീവനം തേടാൻ താൽപര്യപ്പെടുന്നില്ലെന്നും പഠനത്തിൽ പറയുന്നു. ഇതര സംസ്ഥാനങ്ങളിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ പ്രേരണ, കേരളത്തിലെ ഉയർന്ന വേതനം, ആവശ്യകത തുടങ്ങിയവയാണ് അതിഥി തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Also Read: സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us