/indian-express-malayalam/media/media_files/2025/08/27/fisherman-2025-08-27-16-34-05.jpg)
ഫൊട്ടോ: സിഎംഎഫ്ആർഐ
കൊച്ചി: കേരളത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് സിഎംഎഫ്ആർഐ പഠനം. മീൻപിടുത്തം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളിൽ അതിഥി തൊഴിലാളികൾ സുപ്രധാന പങ്കുവഹിക്കുന്നതായി സിഎംഎഫ്ആർഐ പഠനത്തിൽ കണ്ടെത്തി. കേരളത്തിലെ യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ്, 78 ശതമാനം. പ്രധാനമായും തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് മത്സ്യബന്ധന മേഖലയിലുള്ളത്.
സംസ്‌കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണന രംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവർ സമുദ്രമത്സ്യ മേഖലയിൽ ഉപജീവനം തേടാൻ താൽപര്യപ്പെടുന്നില്ലെന്നും പഠനം പറയുന്നു. തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ വരുമാനത്തിന്റെ 20-30% സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമ്മാണത്തിനും ചെലവഴിക്കുമ്പോൾ, അതിഥി തൊഴിലാളികൾ വരുമാനത്തിന്റെ 75% വരെ നാട്ടിലുള്ള കുടുംബങ്ങൾക്ക് അയ്ക്കുന്നു. തദ്ദേശീയരേക്കാൾ കുറഞ്ഞ വരുമാനമാണ് ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്ക് ലഭിക്കുന്നത്.
Also Read: ബിജെപിയിൽ പീഡന പരാതി; നിഷേധിച്ച് സി.കൃഷ്ണകുമാർ
വരുമാനക്കുറവ്, കടബാധ്യത, ഓഫ്-സീസൺ തൊഴിലില്ലായ്മ, വായ്പാ പലിശയുടെ അഭാവം തുടങ്ങിയവയാണ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾ. സ്വത്വ പ്രതിസന്ധി, വിവേചനം, ഒറ്റപ്പെടൽ എന്നിവയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ. ഇതര സംസ്ഥാനങ്ങളിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ പ്രേരണ, കേരളത്തിലെ ഉയർന്ന വേതനം, ആവശ്യകത തുടങ്ങിയവയാണ് അതിഥി തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Also Read:സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ഇന്ത്യൻ സമുദ്രമത്സ്യബന്ധന മേഖലയിലെ തൊഴിൽ, ഉപജീവനമാർഗം, വിഭവ ഉൽപ്പാദന രീതികൾ എന്നിവയുമായി ബന്ധപ്പെട്ട സിഎംഎഫ്ആർഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകൾ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ അവതരിപ്പിച്ചു. തദ്ദേശീയ-ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളും പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുത്തു.
Read More: ഉദയകുമാർ ഉരുട്ടികൊല കേസ്; പ്രതികളെ വെറുതെ വിട്ടു, സിബിഐയ്ക്ക് വീഴ്ചപ്പറ്റിയെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us