/indian-express-malayalam/media/media_files/2025/08/24/rahul-mamkootathil-controversy-2025-08-24-15-45-48.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkootathil Controversy: തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൻറെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തും. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങൾ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തുന്നത്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും
ക്രൈം ബ്രാഞ്ച് അന്വേഷണ ടീം അംഗങ്ങളെ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. ആദ്യ ഘട്ടത്തിൽ മൂന്ന് പേരുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. റിനി ജോർജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കും. ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത തേടാനാണ് ഇവരുടെ മൊഴിയെടുക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.
Also Read:സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
രാഹുലിൽ നിന്നും പീഡനവും മറ്റ് അധിക്ഷേപങ്ങളും ഉണ്ടായെന്ന് വെളുപ്പടുത്തിയവരെ കുറിച്ചുളള വിവരങ്ങൾ പരാതിക്കാരിൽ നിന്നും ശേഖരിക്കും. അതിനുശേഷം വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
ഇന്നലെയാണ് ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് സ്വമേധയാ കേസെടുത്തത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച് കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ക്രൈം ബ്രാഞ്ച് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഡിജിപിക്കും വിവിധ സ്റ്റേഷനകളിലും ലഭിച്ച നിരവധി പരാതികളാണ് കേസിനാധാരം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇരുമുന്നണികളും പ്രതിഷേധം കടുപ്പിക്കുകയാണ്. ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വിഷയത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാനാണ് സാധ്യത.
Read More:കൃഷ്ണകുമാറിനെതിരെയുള്ള പീഡന പരാതി ബോംബല്ല, മറുപടി നൽകും: രാജീവ് ചന്ദ്രശേഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.