/indian-express-malayalam/media/media_files/8fm4TgxZXytDfO1vr14P.jpg)
രാജീവ് ചന്ദ്രശേഖർ
Complaint against C Krishnakumar: തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൃഷ്ണകുമാറിന് എതിരെയുള്ള പരാതി ബോംബോ പടക്കമോ ഒന്നുമല്ലെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സ്ട്രാറ്റജിയാണെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. പരാതിക്ക് മറുപടി കൊടുക്കും. അത് ഇപ്പോൾ പറയുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Read More:ബിജെപിയിൽ പീഡന പരാതി; നിഷേധിച്ച് സി.കൃഷ്ണകുമാർ
കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിനി ബിജെപി സംസ്ഥാന അധ്യക്ഷന് പരാതി നൽകിയത്. പരാതിക്ക് പിന്നിൽ സ്വത്ത് തർക്കമാണെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും സി കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2014ൽ പൊലീസിൽ യുവതി പീഡന പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാർ പറയുന്നു.
Read More:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും
സർക്കാർ നടത്തുന്ന അയ്യപ്പസംഗമത്തിലും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു. അയ്യപ്പസംഗമം രാഷ്ട്രീയ നാടകമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചതെന്തിനാണെന്നും ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
Also Read:സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
അയ്യപ്പ സംഗമം ആരാധനയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 18 തവണ ശബരിമലയിൽ ദർശനം നടത്തിയ തനിക്ക് ഒന്നു മറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പകരം നാസ്തികനായ മുഖ്യമന്ത്രി ഇതിനേപ്പറ്റി പറയുമ്പോൾ ആരെയാണ് ജനം വിശ്വസിക്കുകയെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
"ഇത് ആരാധനയുടെ ഭാഗമാണെങ്കിൽ, അയ്യപ്പ ഭക്തരുടെ വിശ്വാസം ബഹുമാനിക്കുന്ന പരിപാടിയാണെങ്കിൽ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കരുത്. ഹിന്ദു വൈറസാണെന്ന് പറയുന്ന ഡിഎംകെയും, ഹിന്ദു ഭക്തരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും അവിടെ പോകാൻ പാടില്ല. അത് അപമാനമാണ്."- രാജീവ് ചന്ദ്രശേഖർ പറഞ്ഞു
Read More:സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; ആറിടങ്ങളില്‍ യെല്ലോ അലര്‍ട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.