scorecardresearch

ആർഎസ്എസ് അജണ്ട എന്തിന് യുഡിഎഫ് ഏറ്റുപിടിച്ചു: ഖുറാന്‍ വിഷയത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

"ആര്‍എസ്എസ് ചെയ്യുന്നതിന് ആര്‍എസ്എസ്സിന്‍റേതായ ലക്ഷ്യമുണ്ട്. പക്ഷേ കോണ്‍ഗ്രസ്സിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ എന്തിനാണ് അത് ഏറ്റ്പിടിച്ചത്?" മുഖ്യമന്ത്രി ചോദിച്ചു

"ആര്‍എസ്എസ് ചെയ്യുന്നതിന് ആര്‍എസ്എസ്സിന്‍റേതായ ലക്ഷ്യമുണ്ട്. പക്ഷേ കോണ്‍ഗ്രസ്സിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ എന്തിനാണ് അത് ഏറ്റ്പിടിച്ചത്?" മുഖ്യമന്ത്രി ചോദിച്ചു

author-image
WebDesk
New Update
pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ആരാണ് ഖുറാന്‍റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് എന്ന വ്യാഖ്യാനം സൃഷ്ടിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Advertisment

ഖുറാന്‍റെ മറവിലുള്ള സ്വര്‍ണ്ണക്കടത്തെന്ന ആക്ഷേപം ആദ്യം ഉന്നയിച്ചത് ബിജെപി-ആര്‍എസ്എസ് സംഘമാണ്. അതിനെ എന്തുകൊണ്ട് യുഡിഎഫ് ഏറ്റുപിടിച്ചു എന്നും മുഖ്യമന്ത്രി ചോദിച്ചു.

Read More: കോടിയേരി ബാലകൃഷ്‌ണൻ വർഗീയത ഇളക്കിവിടുന്നു: രമേശ് ചെന്നിത്തല

"യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചിട്ടുള്ള ഖുറാന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷ്യക്കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോണ്‍സുലേറ്റ് ജനറല്‍ ജലീലിനോട് ആവശ്യപ്പെടുന്നു. ജലീല്‍ അതിന് സഹായിക്കുന്നു.അതിനെ ഖുറാന്‍റെ മറവിലുള്ള സ്വര്‍ണ്ണക്കടത്തായി ആദ്യം ആക്ഷേപിച്ചത് ബിജെപി-ആര്‍എസ്എസ് സംഘമാണ്. സ്വാഭാവികമായി അതിനവര്‍ക്ക് പ്രത്യേക ലക്ഷ്യവുമുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.

"എന്നാല്‍, തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പരാതിയുമായി യുഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തുന്നു. ഖുറാന്‍റെ മറവില്‍ സ്വര്‍ണ്ണം കടത്തി എന്ന് പറഞ്ഞ് കേരളത്തിലെ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുന്നതല്ലേ നാം കണ്ടത്. കള്ളക്കടത്തു വഴി ഖുറാന്‍ പഠിപ്പിക്കുമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്‍മെന്‍റാണിത് എന്ന ആക്ഷേപമടക്കം ലീഗ് നേതാക്കള്‍ ഉന്നയിച്ചു.എന്തടിസ്ഥാനത്താലാണ് ഇവര്‍ ഇങ്ങനെ ആരോപണം ഉന്നയിച്ചത്? എന്തിനായിരുന്നു? ആര്‍ക്കുവേണ്ടിയായിരുന്നു? എന്തിനാണ് അവര്‍ ഖുറാനെ വിവാദങ്ങളിലേക്ക് കൊണ്ടു വന്നത്?" മുഖ്യമന്ത്രി ചോദിച്ചു.

Advertisment

Read More: ആരോപണങ്ങൾക്ക് മറുപടി പറയാതെ മതത്തെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു; സിപിഎമ്മിനെതിരെ കുഞ്ഞാലിക്കുട്ടി

"ആര്‍എസ്എസ് ചെയ്യുന്നതിന് ആര്‍എസ്എസ്സിന്‍റേതായ ലക്ഷ്യമുണ്ട്. അതിന്‍റെ ഭാഗമായി ബിജെപിയും ബിജെപി നേതാക്കാളും ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ കോണ്‍ഗ്രസ്സിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ എന്തിനാണ് അത് ഏറ്റ്പിടിച്ചത്? എന്തിനാണ് അവര്‍ അതിന് വലിയ പ്രചരണം കൊടുക്കാന്‍ നോക്കിയത്?

Read More:  കോൺസുലേറ്റ് വഴി ഈന്തപ്പഴം കൊണ്ടുവന്നതിലും അന്വേഷണം

ഇപ്പോള്‍ കുറച്ചൊന്നു തിരിച്ചുകുത്തുന്നു എന്ന് മനസ്സിലാക്കിപ്പോള്‍ ചില ഉരുണ്ടുകളികളുണ്ട്. ഏതു കളിയായാലും പറ്റിയ അപകടം തിരിച്ചറിയുന്നുണ്ടെങ്കില്‍ അത് നല്ലതുതന്നെയാണ്. ഖുറാനെ ആ രീതിയില്‍ ഒരു വിവാദ ഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. മറ്റ് ഉദ്ദേശങ്ങള്‍ക്കുവേണ്ടി ഖുറാനെ ഉപയോഗിക്കേണ്ടതുണ്ടായിരുന്നില്ല. അതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ പുറപ്പെടേണ്ടതില്ലായിരുന്നു. ഇതിനൊക്കെ അവരാണ് വിശദീകരിക്കേണ്ടത്," മുഖ്യമന്ത്രി പറഞ്ഞു.

Bjp Pinarayi Vijayan Kt Jaleel Indian Union Muslim League Congress Udf Quran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: