/indian-express-malayalam/media/media_files/mrOaiwf3YyUdYBqdwLWt.jpg)
വി. ഡി സതീശൻ (ഫയൽ ചിത്രം)
കൊച്ചി: പൗരത്വ ഭേദഗതി നിയമം (സിഎഎ) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഇത്തരം പ്രസ്താവനകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. സിഐഎക്കെതിരായ നിലപാടിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ 2019ലെ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചാണ് മുഖ്യമന്ത്രി ആത്മാർത്ഥ തെളിയിക്കേണ്ടെതന്നും സതീശൻ വ്യക്തമാക്കി.
പാർലമെന്റ് പാസാക്കിയ കേന്ദ്ര നിയമമാണ് സിഎഎയെന്നും അതിന് കീഴിലുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഇക്കാര്യത്തിൽ ആദ്യം മുതൽക്ക് തന്നെ പ്രത്യക്ഷ സമരത്തിലാണുള്ളത്. ഇന്നും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നു. 2019ലെ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പൗരത്വ നിയമത്തിന് എതിരായുള്ള നിലപാടിലെ ആത്മാർത്ഥത കാണിക്കേണ്ടതെന്നും സതീശൻ തുറന്നടിച്ചു.
അതിനുശേഷം, രാജ്യത്ത് സിഎഎ നടപ്പാക്കുന്നത് തടയാനുള്ള പ്രതിഷേധത്തിൽ മുഖ്യമന്ത്രി അണിചേരണം. നിയമം നടപ്പാക്കുന്നതിനെതിരെ നിയമപരമായ പരിഹാരങ്ങൾ പിന്തുടരുക, സിഎഎ പിൻവലിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതിന് പ്രതിഷേധങ്ങൾ നടത്തുക എന്നിവ മാത്രമാണ് പ്രതിവിധി. അല്ലാതെ നിയമം ഇവിടെ നടപ്പാക്കില്ലെന്ന് വെറുതെ പറയുന്നതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്നും സതീശൻ പറഞ്ഞു.
സിഎഎയ്ക്ക് കീഴിലുള്ള നിയമങ്ങൾ കേന്ദ്രം ഈ ആഴ്ച ആദ്യം വിജ്ഞാപനം ചെയ്തതിന് ശേഷമായിരുന്നു സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന.
Read More
- പത്മജയുടെ ബിജെപി പ്രവേശനത്തിന് ഇടനില നിന്നത് ലോക്നാഥ് ബെഹ്റയെന്ന് കെ.മുരളീധരൻ
- കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ രാഹുൽ, ആലപ്പുഴയിൽ കെസി വേണുഗോപാൽ, തൃശൂരിൽ മുരളീധരൻ, വടകരയിൽ ഷാഫി
- ഇലക്ടറൽ ബോണ്ടുകൾ: സാവകാശത്തിനായുള്ള എസ്ബിഐയുടെ ഹർജി മാർച്ച് 11ന് പരിഗണിക്കും
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.