/indian-express-malayalam/media/media_files/crpK560Xwi5QBUOXzZj6.jpg)
ധനമന്ത്രി കെ.എൻ. ബാലഗോപാൽ (ഫയൽ ചിത്രം)
Kerala Budget 2024-25 Highlights: 2024 സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തെ സൂര്യോദയ സമ്പദ്ഘടനയാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ധനമന്ത്രി ഉന്നയിച്ചത്.
"കേരള വിരുദ്ധരെ നിരാശയിലാക്കി സംസ്ഥാനത്ത് വികസനം തുടരുകയാണ്.കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിലാണ്. എട്ട് വർഷം മുമ്പത്തെ കേരളമല്ല ഇപ്പോഴുള്ളത്. കേന്ദ്രത്തിന്റെ ശത്രുതാ മനോഭാവം തിരിച്ചടിയാണ്. വിഴിഞ്ഞം തുറമുഖം മെയ് മാസത്തിൽ തുറന്നുനൽകും. വിഴിഞ്ഞത്ത് സ്പെഷ്യൽ ഡെവലപ്മെന്റ് സോണുകൾ ആരംഭിക്കും. വിഴിഞ്ഞത്ത് 1000 കോടിയുടെ പദ്ധതികൾ നടപ്പാക്കും. 10 വർഷം മുമ്പ് സ്വപ്നം പോലും കാണാനാകാതിരുന്ന പദ്ധതികളാണ് പിണറായി സർക്കാർ നടപ്പാക്കുന്നത്. കെ-റെയിൽ പദ്ധതി ശരിയെന്ന് തെളിഞ്ഞു," ധനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ ധനസഹായം വൈകിക്കുന്നുവെന്ന ആരോപണങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കുമിടയിൽ ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിച്ചേക്കില്ലെന്നാണ് വിവരം. കെ എൻ ബാലഗോപാലിന്റെ മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റ് അവതരണമാണിത്.
Read More
- 'കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ ഒരാനയെ കൊല്ലുന്നു'; വനംവകുപ്പിനെതിരെ വിമർശനവുമായി മേനകാ ഗാന്ധി
- തണ്ണീർ കൊമ്പന് മയക്കുവെടി; വാഹനത്തിൽ കയറ്റാൻ വിക്രമിനും സൂര്യനുമൊപ്പം കോന്നി സുരേന്ദ്രനും
- മരുന്നിന് വില കുറയുമോ? ബജറ്റ് ആശ്വാസമാകുമോ?
- തീർത്ഥാടകരുടെ തിരക്ക്; അയോധ്യയിലേക്ക് ഫെബ്രുവരി മുതൽ പുതിയ എട്ട് വിമാന സർവ്വീസുകൾ
- Feb 05, 2024 11:40 IST
Kerala State Budget 2024 Live: വിദേശ മദ്യത്തിന് വില കൂടും
മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസ് ഇനത്തിൽ 200 കോടി സമാഹരിക്കും. ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നിരക്ക് കുറയ്ക്കും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു. മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും. അധിക വിഭവസമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളില്‍ പരിഷ്കരണം. 50 കോടിയുടെ വരുമാനം ലക്ഷ്യം.
- Feb 05, 2024 11:36 IST
രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ധനമന്ത്രി
രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സുപ്രധാനമായ നയംമാറ്റ പ്രഖ്യാപനം കൂടിയായി ഈ സംസ്ഥാന ബജറ്റ് മാറുകയാണ്. നിരവധി പൊതുമേഖലകളിൽ സ്വകാര്യ പങ്കാളിത്തം കൂടി ഉൾപ്പെടുത്താൻ പോകുന്നുവെന്നതാണ് ഇടതു സർക്കാരിന്റെ പുതിയ നയമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ നൽകുന്നത്.
- Feb 05, 2024 11:33 IST
Kerala State Budget 2024 Live: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കും
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല. സമയബന്ധിതമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി.
- Feb 05, 2024 11:31 IST
Kerala State Budget 2024 Live: ബജറ്റിൽ വില കൂടുന്നത് എന്തെല്ലാം?
- വില കൂടുന്നത്: വാടക ചീട്ട്, മദ്യം, വൈദ്യുതി നിരക്ക്, കോടതി ഫീസ്
- കുറയുന്നത്: ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ ഫീസ്
- Feb 05, 2024 11:22 IST
Kerala State Budget 2024 Live: ക്ഷേമ പെന്‍ഷൻ വര്‍ധിപ്പിച്ചില്ല, സമയബന്ധിതമായി നൽകും
മികച്ച രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നല്‍കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലമാണ്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല, ബുദ്ധിമുട്ടിക്കുകയാണ്. കൃത്യമായി തുക നല്‍കുന്നില്ല. അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നൽകാൻ നടപടിയുണ്ടാകും. ക്ഷേമ പെൻഷനില്‍ മാറ്റമില്ല.
- Feb 05, 2024 11:18 IST
Kerala State Budget 2024 Live: കോടതി ഫീസ്, വൈദ്യുതി നിരക്ക് കൂട്ടും; മോട്ടോർ വാഹന നിരക്ക് പരിഷ്കരിക്കും
അധിക വിഭവസമാഹരണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് കോടതി ഫീസ് വർധിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു. മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും. വൈദ്യുതി നിരക്ക് കൂട്ടും.
ചരക്ക് സേവന നികുതി- അടിസ്ഥാന സൗകര്യങ്ങൾ വിവര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മെച്ചപ്പെടുത്തുന്നു. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകള്‍ വര്‍ധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാന ഘടനയും പരിഷ്കരിക്കും.
- Feb 05, 2024 11:12 IST
Kerala State Budget 2024 Live: 2025 മാർച്ചിൽ 5 ലക്ഷം ലൈഫ് വീടുകൾ പൂർത്തിയാക്കും
ലൈഫ് പദ്ധതിക്ക് 1132 കോടി അനുവദിച്ചു. 2024 മാർച്ച് 31 നകം 4.25 ലക്ഷം വീടുകൾ പൂർത്തിയാക്കും. 2025 മാർച്ച് 31 ഓടെ 5 ലക്ഷം ലൈഫ് വീടുകൾ പൂർത്തിയാക്കും. ലൈഫിന് ഇതുവരെ 17,104 കോടി അനുവദിച്ചു. കേന്ദ്രത്തിന്റെ ലൈഫ് വിഹിതത്തിൽ കുറവുണ്ട്. ബ്രാൻഡിങ്ങ് വേണമെന്നാണ് കേന്ദ്ര ആവശ്യം. എന്നാൽ വീട് വെക്കുന്നവരുടെ വ്യക്തിത്വം അടിയറ വെക്കാൻ സർക്കാർ തയ്യാറല്ല. ഇത് അംഗീകരിക്കാത്തത് കാരണം കേന്ദ്ര വിഹിതം നിഷേധിക്കുന്നു. നടപ്പ് വർഷം ഇതുവരെ ചെലവാക്കിയത് 1966 കോടി.
- Feb 05, 2024 11:02 IST
Kerala State Budget 2024 Live: മത്സ്യബന്ധന മേഖലയ്ക്ക് 227 കോടി
മത്സ്യബന്ധന മേഖലയയ്ക്ക് 227. 12 കോടി രൂപ ബജറ്റിൽ വകയിരുത്തി. പട്രോളിങ്ങിനായുള്ള ബോട്ട് ഉൾപ്പെടെ വിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും 9 കോടി രൂപ നീക്കിവച്ചു. സേവിങ് കം റിലീഫ് പദ്ധതിയിൽ സംസ്ഥാന വിഹിതമായി 22 കോടി രൂപയും മാറ്റിവച്ചു.
- Feb 05, 2024 10:59 IST
Kerala State Budget 2024 Live: ഗതാഗത മേഖലയ്ക്ക് 1976 കോടി, പുതിയ ഡീസൽ ബസുകൾ വാങ്ങും
ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്ന് ധനമന്ത്രി അറിയിച്ചു. ഗതാഗത മേഖലയ്ക്ക് 1976 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ 1000 കോടി രൂപയുടെ റോഡ് നിർമാണ പ്രവർത്തനം നടത്തും. സംസ്ഥാന പാത വികസനത്തിന് 75 കോടി. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി വകയിരുത്തി.
കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടി. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നത്. 4917.92 കോടി മൂന്നു വർഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ച് കോടി.
- Feb 05, 2024 10:58 IST
Kerala State Budget 2024 Live: മോഡൽ സ്കൂളായി ഉയർത്തും
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്കൂൾ മോഡൽ സ്കൂൾ ആയി ഉയർത്തും. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.6 2 കോടി. സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 33 കോടി. സൗജന്യ യൂണിഫോം വിതരണത്തിന് 155.34 കോടി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി. സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപം നടത്തുന്നത് പരിഗണിക്കും.
- Feb 05, 2024 10:50 IST
Kerala State Budget 2024 Live: 5 നഴ്സിംഗ് കോളജുകൾ ആരംഭിക്കും
സംസ്ഥാനത്ത് പുതുതായി 5 നഴ്സിംഗ് കോളജുകൾ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. മെഡിക്കൽ കോളേജുകളിലെ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 13 കോടി. പുതിയ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കുന്നതിന് 30.88 കോടി രൂപ.
- Feb 05, 2024 10:44 IST
Kerala State Budget 2024 Live: സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും
സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ വായ്പ പലിശ പദ്ധതി. ഹോട്ടൽ മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വരാൻ ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കും. നാടുകാണിയിൽ സഫാരി പാർക്ക് സ്ഥാപിക്കും. 300 കോടി നിക്ഷേപം വേണ്ടി വരും. പ്രാഥമിക ചെലവുകൾക്ക് രണ്ട് കോടി വകയിരുത്തി. നാടുകാണി സഫാരി പാർക്ക് പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നടക്കും.
പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി. കോഴിക്കോട് ടൈഗർ സഫാരി പാർക്ക്. അടുത്ത വർഷം കേരളീയം നടത്താൻ 10 കോടി. കേരളത്തിന്റെ നേട്ടങ്ങളെയും വികസങ്ങളെയും കുറിച്ച് ഫീച്ചറുകളും പഠനങ്ങളും നടത്തുന്നവർക്ക് പ്രോത്സാഹന സമ്മാനം 10 ലക്ഷം.
- Feb 05, 2024 10:41 IST
Kerala State Budget 2024 Live: കുട്ടനാടിന് 100 കോടി
കുട്ടനാട് മേഖലകളുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി രൂപ. കോട്ടയം ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി 50 കോടി വകയിരുത്തി.
- Feb 05, 2024 10:40 IST
Kerala State Budget 2024 Live: ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി
ശബരിമല വിമാനത്താവളത്തിനായി ബജറ്റിൽ 1.85 കോടി രൂപ നീക്കിവെച്ചു. ശബരിമല മാസ്റ്റർ പ്ലാനായി 27.6 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. മറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാൻ 2150 കോടി. 2000 വൈഫൈ സ്പോട്ടുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ടെക്നോപാർക്കിന്റെ വികസനത്തിനായി 27.41 കോടി.
- Feb 05, 2024 10:36 IST
Kerala State Budget 2024 Live: വ്യവസായ മേഖലയ്ക്കായി 1580 കോടി
വ്യവസായ മേഖലയ്ക്കായി 1500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. കയർ വ്യവസായ മേഖലയിലെ പദ്ധതികൾക്കായി 107.64 കോടി. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ പുനരുജ്ജീവന പദ്ധതിക്കായി 30 കോടി.
- Feb 05, 2024 10:32 IST
Kerala State Budget 2024 Live: ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകൾ, 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കും
2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം ഇല്ലാതാക്കും. ഇതിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. വിവിധ സാക്ഷരത പരിപാടികൾക്കായി 30 കോടി രൂപ. 2025 ഓടെ ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകൾ നിര്‍മിച്ചുനൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. ലൈഫ് പദ്ധതിയിലൂടെ വരുന്ന രണ്ടുവർഷംകൊണ്ട് പതിനായിരം കോടി രൂപയുടെ നിർമ്മാണം ലക്ഷ്യം വെക്കുന്നു.
ഭവന നിർമ്മാണ പദ്ധതികളിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ലെന്ന് ധനമന്ത്രി. ലൈഫ് പദ്ധതിയിലെ കേന്ദ്ര വിഹിതം കൂടി സംസ്ഥാനം കണ്ടെത്താൻ ശ്രമിക്കുമെന്നും പ്രഖ്യാപനം.
- Feb 05, 2024 10:29 IST
Kerala State Budget 2024 Live: റബർ താങ്ങുവില വർധിപ്പിച്ചു
റബർ താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുന്നതായി ബജറ്റ് പ്രഖ്യാപനം. നിലവില്‍ 170 രൂപയാണ്. ടെക്സ്റ്റെൽ മേഖലയ്ക്കായി 279.1 കോടി അനുവദിച്ചു. താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ല. എങ്കിലും സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് ധനമന്ത്രി.
- Feb 05, 2024 10:24 IST
Kerala State Budget 2024 Live: കാർഷിക മേഖലയ്ക്ക് 1698.30 കോടി രൂപ
കാർഷിക മേഖലയ്ക്ക് 1698.30 കോടി രൂപ വകയിരുത്തി. കേര പദ്ധതിക്ക് 3000 കോടി. ലോകബാങ്ക് സഹായത്തോടെയുള്ള കൃഷി വകുപ്പിൻ്റെ കേര പദ്ധതിക്ക് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും. നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉല്‍പാദനത്തിന് വകയിരുത്തി.
നാളികേര വികസന പദ്ധതിക്ക് 65 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദന ശേഷി വർദ്ധിപ്പിക്കാൻ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി വകയിരുത്തി.
ആലപ്പുഴ കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപൊക്ക നിയന്ത്രണത്തിന് 57 കോടി. കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി. വിഷരഹിത പച്ചക്കറിക്ക് 78 കോടി വകയിരുത്തി. സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വനം വന്യജീവി മേഖലയ്ക്ക് 232.25 കോടി വകയിരുത്തി.
- Feb 05, 2024 10:18 IST
Kerala State Budget 2024 Live: മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും
മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും. കേരളത്തിന് പുറത്തു നിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയര്‍ ഹബ്ബായി കേരളത്തെ മാറ്റിയാല്‍ അത് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തും.
- Feb 05, 2024 10:16 IST
Kerala State Budget 2024 Live: പുതിയ കായിക നയം, കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം
കായിക മേഖലയിൽ പുതിയ കായിക നയം. കായിക മേഖലയിൽ 10000 തൊഴിലവസരം. കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം.
- Feb 05, 2024 10:08 IST
Kerala State Budget 2024 Live: 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി
25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും. ഭക്ഷ്യ സംരക്ഷണ സ്റ്റാര്‍ട്ടപ്പ് രംഗത്ത് കൂടുതല്‍ പദ്ധതികൾ. രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 5000 കടന്നു. സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടം. വർക്ക് ഫ്രം ഹോം ലീസ് സെന്‍ററുകള്‍ വ്യാപകമാക്കും. കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റം. വര്‍ക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും.
- Feb 05, 2024 10:02 IST
Kerala State Budget 2024 Live: ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും
സര്‍വകലാശാലകളിലും കോളേജുകളിലും നിശബ്ദ വിപ്ലവം നടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളം മാറുന്നു. ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡിജിറ്റൽ സർവകലാശാലയക്ക് വായ്പയെടുക്കാന്‍ അനുമതി. സർക്കാർ പലിശ ഇളവ് നൽകും. പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും.
പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാന്‍ നടപടിയെടുക്കും. നികുതി ഇളവുകൾ ഉൾപ്പെടെ നല്‍കിയായിരിക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുക.
- Feb 05, 2024 09:54 IST
Kerala State Budget 2024 Live: ക്ഷേമ പെൻഷൻ കാലാകാലങ്ങളിലായി നിലനിർത്തുകയാണ് സർക്കാർ ലക്ഷ്യം
ക്ഷേമ പെൻഷൻ കാലാകാലങ്ങളിലായി നിലനിർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷേമ പെൻഷൻകാരെ മുൻനിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ആനുകൂല്യങ്ങൾ നിർത്തലാക്കുന്നത് അല്ല, കാലാകാലങ്ങളിലായി നിലനിർത്തുകയെന്നതാണ് സർക്കാർ ലക്ഷ്യം. പറഞ്ഞു പറഞ്ഞും, എഴുതിയും കേരളത്തെ തോൽപ്പിക്കരുത്. ധൂർത്ത് ആക്ഷേപത്തിൽ തുറന്ന ചർച്ചക്ക് തയ്യാറാണ്. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണ്. പോരായ്മകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ടുപോകും. അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് 10 കോടി രൂപ അനുവദിക്കും. സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കണം.
- Feb 05, 2024 09:43 IST
Kerala State Budget 2024 Live: കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ
കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ. പ്ലാൻ ബി ആലോചിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇത് ഇത് പാര്‍ലമെന്റിൽ ഉന്നയിക്കുമെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്കെങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണം.
- Feb 05, 2024 09:40 IST
Kerala State Budget 2024 Live: നികുതി വരുമാനത്തിൽ റെക്കോർഡ് വളർച്ച
സംസ്ഥാനത്തിന്റെ നികുതി വരുമാനം ഇരട്ടിയായി. അത് സ്വപ്നതുല്യമായ നേട്ടം. നികുതി വരുമാനം ഇനിയും കൂടും. തനത് നികുതി വരുമാനം അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇരട്ടിയാകും. നാല് വർഷം കൊണ്ട് നികുതി വരുമാനം വർധിപ്പിച്ചു. സ്വപ്ന തുല്യമായ നേട്ടമാണിത്. കേരള വികസനത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിനകം നികുതി വരുമാനം ഇരട്ടിയാകും. നാല് വർഷത്തിനിടെ നികുതി വരുമാനം ഇരട്ടിയാക്കുന്ന വിധം സ്വപ്ന തുല്യമായ നേട്ടം കൈവരിക്കും.
- Feb 05, 2024 09:35 IST
Kerala State Budget 2024 Live: കെ റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ധനമന്ത്രി
കേരളത്തിൽ കെ റെയിൽ നടപ്പാക്കുന്നതിനായി ശ്രമം തുടരുമെന്ന് ധനമന്ത്രി. റെയിൽ വികസനത്തിൽ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണ്. കേന്ദ്ര അവഗണനക്കെതിരായ സമരം പ്രതിപക്ഷം സ്വന്തം നിലയ്ക്കെങ്കിലും നടത്തണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അഭ്യർത്ഥിച്ചു. കേന്ദ്ര അവഗണനയെ കുറിച്ച് പ്രതിപക്ഷത്തിന് ഇപ്പോൾ ബോധ്യമായെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
- Feb 05, 2024 09:33 IST
Kerala State Budget 2024 Live: അടിസ്ഥാന സൗകര്യ വികസനത്തിന് 500 കോടി, തിരുവനന്തപുരം മെട്രോക്ക് കേന്ദ്രാനുമതി തേടും
അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി. ദേശീയപാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിലാണ്. തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി. റെയിൽവേ വികസനത്തിൽ കേന്ദ്രം കേരളത്തെ തുടർച്ചയായി അവഗണിക്കുന്നു.
- Feb 05, 2024 09:30 IST
Kerala State Budget 2024 Live: വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയിലെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കും
വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയിലെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അനുബന്ധ വികസനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. മാരിടൈം ഉച്ചകോടിയും നടത്തും. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണനയെന്നും ധനമന്ത്രി. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
വിഴിഞ്ഞം പട്ടയ പ്രശ്നങ്ങൾ പരിഹരിക്കും. കയറ്റുമതി സാധ്യത വഴി കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷ. വിഴിഞ്ഞം പ്രവർത്തനങ്ങൾക്കായി അടുത്ത മൂന്ന് വർഷം 3000 കോടി ചെലവഴിക്കും. വിഴിഞ്ഞം അനുബന്ധ വികസനങ്ങൾക്ക് 500 കോടി. കേന്ദ്രത്തിന്റെ 5000 കോടി വായ്പയും ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷ.
- Feb 05, 2024 09:28 IST
Kerala State Budget 2024 Live: സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടി
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാനാവുന്ന പരിഷ്‌കാരങ്ങൾ നടത്തും. കേരളത്തെ മെഡിക്കൽ ഹബ്ബാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.