/indian-express-malayalam/media/media_files/b5tuQPibpStSfqhMF2MS.jpg)
അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശ്ശേരി വിലാസത്തിലുള്ള ഡ്രൈവിങ് ലൈസൻസ് ലഭിച്ചിരുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
തിരുവനന്തപുരം: കാര്യവട്ടം സർവകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതാണോയെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശ്ശേരി വിലാസത്തിലുള്ള ഡ്രൈവിങ് ലൈസൻസ് ലഭിച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയാണ് ആദ്യഘട്ടത്തിലെ അന്വേഷണം പുരോഗമിക്കുന്നത്. വിവിധ സ്റ്റേഷനുകളിലെ കാണാതായവരുടെ വിവരങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പുരുഷന്റെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ഈ വ്യക്തി ടാങ്കിനുള്ളിലേക്ക് തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരുക്കിട്ട ഒരു കയറും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും സുരക്ഷയുള്ള ക്യാമ്പസിലാണ് ഇത്തരത്തിലൊരു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥികൂടത്തിൻെറ കാലപ്പഴക്കം നിർണയിക്കുകയും ഡിഎൻഎ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഒരു വർഷത്തിനുള്ളിൽ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
തലശ്ശേരി സ്വദേശി അവിനാഷിന്റേതാണ് ലൈസന്‍സ്. ലൈസൻസിൽ ജന്മവർഷമായി 1985 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയെന്നും കാര്യവട്ടം പൊലീസ് അറിയിച്ചു. തൂങ്ങി മരണമാണെന്നാണ് പൊലീസ് പറഞ്ഞത്. അസ്ഥികൂടം പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. തൂങ്ങിമരിച്ച ശേഷം ശരീരം അഴുകി അസ്ഥികൂടം നിലത്തു വീണതാകാം എന്നാണ് പൊലീസ് നിഗമനം. അസ്ഥികൂടത്തിന് സമീപം ബാഗും ഷര്‍ട്ടും ഉണ്ടായിരുന്നു. വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയും തൊപ്പിയും കണ്ണടയും കണ്ടെത്തിട്ടുണ്ട്. അസ്ഥികൂടം ഫോറൻസിക് സംഘം പരിശോധിക്കുകയാണ്.
ഇന്നലെ വൈകുന്നേരമാണ് ക്യാമ്പസിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടർ ടാങ്കിന് സമീപം കണ്ടത്. പരിശോധന നടത്തിയപ്പോഴാണ് അസ്ഥി കഷ്ണങ്ങള്‍ ടാങ്കിനുള്ളിൽ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫോറൻസിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാന്റും ഷർട്ടുമായിരുന്നു മൃതദേഹത്തിൽ ഉണ്ടായിരുന്നത്.
- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.