scorecardresearch

ഇന്ന് കർക്കടകം ഒന്ന് ...ഇനി രാമായണ മാസത്തിന്റെ പുണ്യം

കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാർക്കിടയിലുണ്ട്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തിൽ തുടക്കമാകും.

കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാർക്കിടയിലുണ്ട്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തിൽ തുടക്കമാകും.

author-image
WebDesk
New Update
Karkkidakam | Ramayana Masam

കൊച്ചി: ഇന്ന് കർക്കടകം ഒന്ന്, ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ ശീലുകൾ മുഴങ്ങും. നാലംബല ദർശനത്തിന്റെ പുണ്യകാലം കൂടിയാണ് ഓരോ കർക്കടക മാസവും. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ 30 ദിവസത്തേക്ക് വീടുകളിൽ രാമായണ പാരായണം നടക്കും.

Advertisment

കർക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് ഹൈന്ദവ വിശ്വാസം.  ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും. കർക്കടക മാസത്തിൽ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഇത്തവണ കർക്കടകം ജൂലൈ 16 ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് 16 വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യും.


കൊല്ലവർഷത്തിന്റെ അവസാന മാസമാണ് കർക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴിൽരഹിതവും വിളസമൃദ്ധിയില്ലായ്മയും നിറയുന്ന കാലം. കർക്കിടകത്തിന് പഞ്ഞ കർക്കിടകമെന്നപേരു വീണത് ഒരു പക്ഷേ അതുകൊണ്ട് തന്നെയായിരിക്കും.ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ പൂർണമായും പ്രാർത്ഥനകൾക്കും രാമായണ പാരായണത്തിനും നാലമ്പല ദർശനങ്ങൾക്കുമായാണ് വിശ്വാസികൾ കർക്കടക മാസത്തെ മാറ്റി വച്ചിരിക്കുന്നത്. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടക മാസം.


കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാർക്കിടയിലുണ്ട്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തിൽ തുടക്കമാകും. ആയുർവേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണ് കർക്കടകം. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം നടത്തുന്നതും കർക്കടക മാസത്തിലെ ഒരു പ്രത്യേകതയാണ്.

Read More

Advertisment

Temple Karkidakam Ramayana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: