scorecardresearch

എസ്‌ഐയ്ക്ക് ഇമ്പോസിഷൻ, എസ്പി വക

പത്തനംതിട്ട എസ്.പി.യാണ് വനിതാ എസ്‌ഐയോട് ഇമ്പോസിഷൻ എഴുതി നൽകാൻ നിർദേശം നൽകിയത്. സംഭവം സേനയ്ക്കുള്ളിൽ ഇതിനോടകം വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്

പത്തനംതിട്ട എസ്.പി.യാണ് വനിതാ എസ്‌ഐയോട് ഇമ്പോസിഷൻ എഴുതി നൽകാൻ നിർദേശം നൽകിയത്. സംഭവം സേനയ്ക്കുള്ളിൽ ഇതിനോടകം വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്

author-image
WebDesk
New Update
Suspension, Police officer under suspension, vellappalli college issue, sri vellappalli nadesan college of engineering, വെള്ളാപ്പള്ളി കോളേജ് വിവാദം, വെള്ളാപ്പള്ളി കോളേജ് സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ


പത്തനംതിട്ട: ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാത്തതിനെ തുടർന്ന്  വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷൻ നൽകി എസ്പി. പത്തനംതിട്ടയിലാണ് സംഭവം. പതിവുഡാറ്റ റിപ്പോർട്ടിങ്ങിനിടെ ഭാരത ന്യായ് സംഹിത് സംബന്ധിച്ചുള്ള ചോദ്യത്തിന് കൃത്യമായി മറുപടി നൽകാത്തതിനെ തുർന്നാണ് എസ്പിയുടെ നടപടി. തുടർന്ന് ചോദിച്ച ഭാഗം മൂന്ന് തവണ ഇമ്പോസിഷനായി മെയിൽ വഴി അയക്കാനാണ് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയത്.

Advertisment

വനിതാ എസ് ഐ ഉടൻ ഇമ്പോസിഷൻ എഴുതി അയക്കുകയും ചെയ്തു. നല്ല ഉദ്ദേശത്തോടെയാണ് ഇമ്പോസിഷൻ നൽകിയതെന്നും പുതിയ നിയമസംവിധാനത്തെപ്പറ്റി കൂടുതൽ അവബോധം ഉണ്ടാവാൻ വേണ്ടിയാണ് ഇങ്ങനെയൊരു കൃത്യം നൽകിയതെന്നും പത്തനംതിട്ട ജില്ലാപോലീസ് മേധാവി വി.അജിത് പറഞ്ഞു. 


  എന്നാൽ, സംഭവം സേനയ്ക്കുള്ളിൽ വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രാകൃതമായ ശിക്ഷാനടപടികൾ വേണമോയെന്ന് ചോദ്യമാണ് സേനയിൽ തന്നെയുള്ള ഒരുവിഭാഗം ചോദിക്കുന്നത്. 

Read More

Police Si Sp Pathanamthitta

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: