/indian-express-malayalam/media/media_files/2024/10/20/oe0L4dd9p0A4ZrXGJqTw.jpg)
യാത്രയയപ്പ് ചടങ്ങിന്റെ സമയത്തിൽ മാറ്റമുണ്ടായില്ലെന്ന് കളക്ടറുടെ മൊഴി
കണ്ണൂർ: എഡിഎം ആയിരുന്ന നവീൻ ബാബുവിനെ മരണത്തിലേക്ക് നയിച്ചെന്ന് കരുതുന്ന യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർക്ക് നൽകിയ മൊഴിയിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, യാത്രയയപ്പ് ചടങ്ങിനായി നിശ്ചയിച്ച സമയത്തിൽ മാറ്റമുണ്ടായില്ലെന്നാണും കളക്ടർ മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരെയും ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കളക്ടർ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ രണ്ടു ദിവസത്തിനകം വകുപ്പു തല റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം പി.പി ദിവ്യ തളളിയിരുന്നു. കണ്ണൂര്‍ കലക്ടര്‍ മറ്റൊരു പരിപാടിയില്‍ വച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിലാണ് വ്യക്തമാക്കിയത്. ഇതോടെയാണ് കണ്ണൂർ കലക്ടറും സംശയ നിഴലിലായത്. പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ വിമർശനം ഉയർന്നിരുന്നു.
കലക്ടർക്ക് എതിരെ ആരോപണം ഉയർന്നതോടെയാണ്, നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടരന്വേഷണ ചുമതലയിൽനിന്ന് കണ്ണൂർ കലക്ടറെ മാറ്റിയത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറായ എ.ഗീതയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.
Read More
- ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം; സ്ത്രീകൾ ഉൾപ്പെടുന്ന സംഘം പിടിയിൽ
- പാലക്കാട് സി. കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസ്, ചേലക്കരയിൽ കെ. ബാലകൃഷ്ണൻ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
- കൊച്ചിയിൽ വിമാനത്തിനു ബോംബ് ഭീഷണി; യാത്രക്കാരെ ദേഹപരിശോധന നടത്തി
- പാലക്കാട് പോരാട്ടച്ചൂട്; പി. സരിന്റെ റോഡ് ഷോയ്ക്ക് ആവേശത്തോടെ സ്വീകരണം
- കാറിൽ കെട്ടിയിട്ട് മുളകുപൊടി വിതറി; യുവാവിൽ നിന്നു കവർന്നത് 25 ലക്ഷം
- പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്; രാഹുലിനൊപ്പം പര്യടനം; 23ന് പത്രിക സമർപ്പിക്കും
- യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.