scorecardresearch

Kalamassery Ganja Case: കഞ്ചാവ് പിടികൂടിയ സംഭവം; മൂന്നു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ; ജാഗ്രതക്കുറവെന്ന് എസ്എഫ്‌ഐ

Kalamassery Drug Case: സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു

Kalamassery Drug Case: സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalamassery Marijuana Case

ചിത്രം: സ്ക്രീൻഗ്രാബ്

Kalamassery Polytechnic Hostel Marijuana Case: കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കോളേജിൽ നിന്ന് ലഹരി പിടികൂടാൻ സഹായമായത് വിദ്യാർത്ഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടനയാണെന്നും മന്ത്രി പറഞ്ഞു. 

Advertisment

എസ്എഫ്ഐ പ്രവര്‍ത്തകന്റെ മുറിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത് ജാഗ്രതക്കുറവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. അതേസമയം, കേസില്‍ അറസ്റ്റിലായ മൂന്നു വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ അധ്യാപകരടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തിൽ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.

രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. ഇന്നലെ രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

Read More

Advertisment
Marijuana Kalamasery Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: