/indian-express-malayalam/media/media_files/2025/03/14/bn5SavOGNizcHGYOfRfv.jpg)
കളമശ്ശേരി ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ്വ വിദ്യാർഥി
കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരി എത്തിച്ച പൂർവ്വവിദ്യാർഥികൾ പിടിയിൽ. എറണാകുളം സ്വദേശികളായ ആഷിക്, ഷാരിൽ എന്നിവരാണ് പോലീസിൻറെ പിടിയിലായത്. നേരത്തെ റിമാൻഡിലായ ആകാശ് എന്ന് വിദ്യാർഥി, ക്യാപസിൽ കഞ്ചാവ് എത്തിച്ചത് പൂർവ്വ വിദ്യാർഥിയാണെന്ന് മൊഴി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
സംഭവത്തിൽ കുടുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു. നേരത്തെ റിമാൻഡിലായ കേസിലെ മുഖ്യപ്രതി ആകാശിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷയും പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.
മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ
കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. രണ്ട് എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.
രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍(21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Read More
- Kalamassery Marijuana Case: കഞ്ചാവ് പിടികൂടിയ സംഭവം; മൂന്നു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ; ജാഗ്രതക്കുറവെന്ന് എസ്എഫ്ഐ
- Kochi Drug Case: കഞ്ചാവ്, ഗർഭനിരോധന ഉറകൾ, മദ്യക്കുപ്പികൾ;കളമശേരി ഹോസ്റ്റൽ റെയ്ഡിൽ ഞെട്ടി പോലീസ്
- കൊച്ചിയിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി; തൂക്കി വിൽപ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി
- Venjaramoodu Mass Murder Case: മറ്റൊരു പെൺകുട്ടിയെ കൊല്ലാനും അഫാന് ലക്ഷ്യം; രക്ഷപെട്ടത് തലനാരിഴയ്ക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.