/indian-express-malayalam/media/media_files/uploads/2019/04/pinarayi-vijayan-k-sudhakaran.jpg)
മുഖ്യമന്ത്രിയെ അവൻ എന്ന് വിളിച്ചായിരുന്നു സുധാകരന്റെ പ്രതികരണം
തിരുവനന്തപുരം: കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് സ്ഫോടന വിവാദം രാഷ്ട്രീയ രംഗത്ത് ആളിക്കത്തുന്നു. വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിക്കെതിരെ രൂക്ഷ വിമർശനമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയെ അവൻ എന്ന് വിളിച്ചായിരുന്നു സുധാകരന്റെ പ്രതികരണം.
അവൻ എത്ര പേരെയാണ് വെട്ടിക്കൊന്നതെന്നും അവൻ എത്ര പേരെയാണ് ബോംബെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് ചോദിച്ചു.മുഖ്യമന്ത്രി വിവരം കെട്ടവനാണെന്നും കണ്ണൂർ ഡി സി സി ഓഫീസിൽ ബോംബുകൾ പ്രദർശിപ്പിച്ചുവെന്ന പിണറായി വിജയന്റെ വാദം ശുദ്ധ അസംബന്ധമാണെന്നും കെ. സുധാകരൻ പറഞ്ഞു.
എരഞ്ഞോളിയിലെ വേലായുധന്റെ ബോംബ് സ്ഫോടനത്തെ മരണത്തെ വിലകുറച്ചു കാണിക്കുന്ന തരത്തിൽ താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ബോംബ് സ്ഫോടനങ്ങളിൽ യുവാക്കളുടെ ജീവനെടുക്കുന്ന സിപിഎം രീതിയിൽ നിന്നും മാറി അത് വൃദ്ധനിലേക്കെത്തിയല്ലോ എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും വൃദ്ധനല്ലേ മരിച്ചതെന്ന തന്റെ മുൻ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട് സുധാകരൻ പറഞ്ഞു.
Read More
- 'ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാണ്'; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതിയുടെ പരസ്യപ്രതികരണം
- തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു; കണ്ണൂരിൽ വീണ്ടും വില്ലനായി സ്റ്റീൽ ബോംബ്
- മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും തിരിച്ചടി; നോട്ടീസയച്ച് ഹൈക്കോടതി
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.