scorecardresearch

ട്രെയിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടിയ 13 യാത്രക്കാർക്ക് ദാരുണാന്ത്യം

ട്രെയിനിൽ തീപടർന്നെന്ന് അഭ്യൂഹം പ്രചരിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ സമീപത്തെ ട്രാക്കിലേക്ക് ചാടുകയായിരുന്നു

ട്രെയിനിൽ തീപടർന്നെന്ന് അഭ്യൂഹം പ്രചരിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ സമീപത്തെ ട്രാക്കിലേക്ക് ചാടുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Train incident Maharashtra

എക്സ്‌പ്രസ് ഫൊട്ടോ

മുംബൈ: മഹാരാഷ്ടയിൽ ട്രെയിന് തീപിടിച്ചെന്ന് അഭ്യൂഹം പരന്നതോടെ ട്രാക്കിലേക്ക് ചാടിയ 13 യാത്രക്കാർക്ക് ദാരുണാന്ത്യം. പുഷ്പക് എക്‌സ്‌പ്രസിൽ നിന്ന് ചാടിയ യാത്രക്കാരാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. പർധഡെ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Advertisment

ട്രെയിനിൽ തീപടർന്നുവെന്ന് അഭ്യൂഹം പ്രചരിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ സമീപത്തെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഈ സമയം ട്രാക്കിലൂടെ കടന്നുപോയ കർണാടക എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു എന്ന്, റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

പരിഭ്രാന്തരായ 35 ഓളം യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടിയെന്നാണ് വിവരം. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകരും പൊലീസും അടക്കം രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് എത്തുന്നുണ്ട്. ഡിവിഷണൽ റെയിൽവേ മാനേജർ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന്, മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 'മന്ത്രി ഗിരീഷ് മഹാജനും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ ഉടൻ അവിടെയെത്തും. ജില്ലാ ഭരണകൂടവും റെയിൽവേ ഭരണകൂടവും സംയുക്തമായി പ്രവർത്തിക്കുകയാണ്. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി അടിയന്തര ക്രമീകരണങ്ങൾ ചെയ്തുവരുന്നു,' മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

Read More

Maharashtra Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: