scorecardresearch

ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയ്‌ശങ്കർ; നേരിട്ടുള്ള വിമാന സർവീസുകളിലടക്കം ചർച്ച

കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തിയതാണ് വിവരം

കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തിയതാണ് വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
S Jaishankar, Wang Yi

ചിത്രം: എക്സ്

ഡൽഹി: നേരിട്ടുള്ള വിമാന സർവീസുകളിൽ അടക്കം ചൈനയുമായി ചർച്ച നടത്തി ഇന്ത്യ. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചർച്ച നടത്തിയതായാണ് വിവരം.

Advertisment

റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിനെ കുറിച്ചും ഇരുവരും ചർച്ച നടത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മുതൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു.

അതിർത്തിയിൽ സൈന്യത്തെ പിൻവലിച്ച് ആഴ്ചകൾക്ക് ശേഷമാണ് കൂടിക്കാഴ്ച. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സേനാപിൻമാറ്റ നടപടിയുടെ പുരോ​ഗതി ഇരുവരും ചർച്ച ചെയ്തതായി ജയ്‌ശങ്കർ എക്സിൽ കുറിച്ചു. ഉഭയകക്ഷി ബന്ധത്തിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങൾ പരസ്പരം കൈമാറിയതായും ആഗോള സാഹചര്യങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

Advertisment

നാലര വർഷങ്ങൾക്കു ശേഷമായിരുന്നു ലഡാക്കിൻ്റെ അതിർത്തി പ്രദേശങ്ങളായ ഡെപ്‌സാങ്ങിലും ഡെംചോക്കിലും ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റത്തിന് ധാരണ ഉണ്ടായത്. ഇതിനു പിന്നാലെ ദീപാവലി ദിനത്തിൽ മധുരം കൈമാറി സൗഹൃദം ഉറപ്പിക്കുകയും ചെയ്തിരുന്നു. 

Read More

China India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: