scorecardresearch

നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം

വധശിക്ഷ ഒഴിവാക്കാൻ പ്രിയയുടെ കുടുംബം മറ്റു വഴികൾ തേടുകയാണെന്ന് അറിയാം. ഇക്കാര്യത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു

വധശിക്ഷ ഒഴിവാക്കാൻ പ്രിയയുടെ കുടുംബം മറ്റു വഴികൾ തേടുകയാണെന്ന് അറിയാം. ഇക്കാര്യത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു

author-image
WebDesk
New Update
Nimisha Priya New

നിമിഷ പ്രിയ

ന്യൂഡൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയ വിവരം ശരിയാണ്. വധശിക്ഷ ഒഴിവാക്കാൻ പ്രിയയുടെ കുടുംബം മറ്റു വഴികൾ തേടുകയാണെന്ന് അറിയാം. ഇക്കാര്യത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജസ്‌വാൾ പറഞ്ഞു.

Advertisment

യെമൻ പ്രസിഡന്റാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വധശിക്ഷക്ക് വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. 

മോചനശ്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടുമാസമായി നിമിഷ പ്രിയയുടെ അമ്മ യെമനിലാണുള്ളത്. 40,000 യുഎസ് ഡോളറാണ് ചർച്ചയ്ക്കായി അഭിഭാഷകൻ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 കോടി ഡോളർ നൽകിയിരുന്നു. യെമൻ പൗരനെ കൊലപ്പെടുത്തിയെന്നാണ് നിമിഷ പ്രിയയ്ക്ക് എതിരെയുള്ള കേസ്. മാപ്പപേക്ഷ, ദയാധനം നൽകി മോചിപ്പിക്കൽ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.

യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. 

Advertisment

നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി മഹ്‌ദിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു.

മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

Read More

Yemen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: