scorecardresearch

സ്വാതന്ത്ര്യദിനം; വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി, കൊച്ചിയിൽ യാത്രക്കാർ നേരത്തെ എത്തണം

യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കർശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കർശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

author-image
WebDesk
New Update
Airport, Kochi Airport, Cochin Airport, Nedubassery

വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിമാനത്താവളങ്ങളിൽ അടക്കം സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങളിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി കൂടുതൽ കർശനമായ പരിശോധനകൾ ഉള്ളതിനാൽ യാത്രക്കാർ പതിവിലും നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

Also Read:കോതമംഗലത്ത് പെൺകുട്ടിയുടെ മരണം; എൻ.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്‌

യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കർശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള മുൻകരുതലായാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Also Read:ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനം;  സെബാസ്റ്റ്യന്റെ കാറിൽ നിന്ന് നിർണായക തെളിവുകൾ

Advertisment

 കൊച്ചി വിമാനത്താവളം ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ പരിശോധനകൾ ഉള്ളതിനാൽ യാത്രക്കാർ പതിവിലും നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് നിർദ്ദേശം. യാത്രക്കാരെയും ഒപ്പം ബാഗേജുകളും വിശദമായി പരിശോധിക്കേണ്ടതുണ്ട്.

Also Read:കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; സഹോദരനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്

സാധാരണ പരിശോധനകൾക്കു പുറമേ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിൽ യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. ഇത്തരം പരിശോധനകൾ നടത്തണമെങ്കിൽ കൂടുതൽ സമയം വേണം. ഇക്കാരണത്താൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിർദേശ പ്രകാരമാണ് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയിരിക്കുന്നത്.

Read More: അറബിക്കടൽ തീരങ്ങളിൽ തിമിം​ഗലങ്ങൾ ചത്തടിയുന്നതിൽ വൻ വർധനവ്

Nedumbassery Airport

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: