scorecardresearch

Kothamangalam Student Death: കോതമംഗലത്ത് പെൺകുട്ടിയുടെ മരണം; എൻ.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്‌

കേസിൽ റമീസിന്‍റെ മാതാ-പിതാക്കളെ പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും

കേസിൽ റമീസിന്‍റെ മാതാ-പിതാക്കളെ പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും

author-image
WebDesk
New Update
nia

പ്രതീകാത്മക ചിത്രം

Kothamangalam Student Death: കൊച്ചി: കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ എന്‍ഐഎ അന്വേഷണവുമായി കുടുംബം. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു. മകൾ ആത്മഹത്യ ചെയ്തത് മതപരിവർത്തനത്ത ശ്രമം മൂലമാണെന്നാണ് മാതാവ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 

Advertisment

Also Read:സംസ്ഥാനത്ത് ഇന്ന് മഴ തകർത്ത് പെയ്യും; നാലിടത്ത് യെല്ലോ അലർട്ട്

പോലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.അതേസമയം, കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗ സംഘത്തെ നിയോഗിച്ചു.മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

Also Read:ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനം;  സെബാസ്റ്റ്യന്റെ കാറിൽ നിന്ന് നിർണായക തെളിവുകൾ

Advertisment

ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ സംഘത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം. 

Also Read:കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; സഹോദരനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്

അഗാധ പ്രണയത്തിനിടയിലും റമീസ് തന്റെ ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി. കേസിൽ റമീസിന്‍റെ മാതാ-പിതാക്കളെ പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

Read More:മതം മാറില്ലെന്ന് പറഞ്ഞതോടെ കടുത്ത അവഗണന; കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ മരണത്തിൽ റമീസിനെ കസ്റ്റഡിയിൽ വാങ്ങാന്‍ പൊലീസ്

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: