/indian-express-malayalam/media/media_files/EguhVLKN75ykaWmYYnS5.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി:സംസ്ഥാനത്ത് ജൂലൈ 30ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടതുകൈയ്യിലെ നടുവിരലിലാകും നീല മഷി പുരട്ടുക. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരുടെ ഇടതുകൈയ്യിലെ ചൂണ്ട് വിരലിൽ പുരട്ടിയ നീലമഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചത്. ജൂലൈ 30 ന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഈ നിർദ്ദേശമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടുചെയ്യുമ്പോൾ ആൾമാറാട്ടം തടയുന്നതിന്റെ ഭാഗമായാണ് സമ്മതിദായകന്റെ ഇടതു കൈയ്യിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ നീല മഷിപുരട്ടുന്നത്.
വോട്ടറുടെ ഇടതുചൂണ്ടുവിരലിൽ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കിൽ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ചത്.
Read more
- കനത്ത മഴ; വയനാട് ജില്ലയിൽ നാളെ അവധി
- തീരാമഴ; ഇന്ന് അഞ്ച് ജില്ലകളിൽ? അവധി, ഓറഞ്ച് അലർട്ട് നാലിടത്ത്
- ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് കനത്ത മഴ തുടരും
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക്
- ഹൃദ്രോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു
- പോളണ്ടിൽ ഇന്ത്യൻ കയ്യൊപ്പുമായി കുസാറ്റ്; റോവർ മത്സരത്തിന് മലയാളി വിദ്യാർത്ഥികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us