scorecardresearch

Alapuzha Ganja Case: ഹൈബ്രിഡ് കഞ്ചാവ് കേസ്; നടൻമാരുമായി സൗഹൃദം ഉണ്ടെന്ന് പ്രതി തസ്ലീമ

Alapuzha Ganja Case: ഏപ്രിൽ 24 വരെ കസ്റ്റഡിയിൽ വിട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം താരങ്ങൾക്ക് നോട്ടീസ് അയക്കാനാണ് എക്‌സൈസ് തീരുമാനം

Alapuzha Ganja Case: ഏപ്രിൽ 24 വരെ കസ്റ്റഡിയിൽ വിട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം താരങ്ങൾക്ക് നോട്ടീസ് അയക്കാനാണ് എക്‌സൈസ് തീരുമാനം

author-image
WebDesk
New Update
Alapuzha Ganja Case

കഞ്ചാവ് കേസിൽ പിടിയിലായ ഫിറോസ്, തസ്ലിമ

Drug Cases in Kerala: ആലപ്പുഴ:  ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആരോപണ വിധേയരായ താരങ്ങളുമായി സൗഹൃദം മാത്രമെന്ന് മുഖ്യ പ്രതി തസ്ലിമ സുൽത്താന. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി മറ്റ് ഇടപാടുകൾ ഇല്ലെന്നും തസ്ലീമ പ്രതികരിച്ചു.ഏപ്രിൽ 24 വരെ കസ്റ്റഡിയിൽ വിട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം താരങ്ങൾക്ക് നോട്ടീസ് അയക്കാനാണ് എക്‌സൈസ് തീരുമാനം.

Advertisment

റിമാൻഡ് ചെയ്ത് 20 ദിവസങ്ങൾക്ക് ശേഷമാണ് ഹൈബ്രിഡ് കേസിലെ പ്രതികളെ എക്‌സൈസ് കസ്റ്റഡിയിൽ വാങ്ങുന്നത്. പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷം മതി കസ്റ്റഡി എന്നായിരുന്നു എക്‌സൈസിന്റെ തീരുമാനം.

ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 24 വരെ കസ്റ്റഡിയിൽ വിട്ടു.തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, ഫിറോസ് എന്നിവരെ ഒരുമിച്ചാണ് എക്‌സൈസ് കസ്റ്റഡിയിൽ വാങ്ങിയത്. അറസ്റ്റിലായ ഘട്ടത്തിൽ തന്നേ ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ബന്ധം തസ്ലിമ അന്വേഷണ സംഘത്തിന് മുന്നിൽ വിവരിച്ചിരുന്നു. 27 ന് ഏറണാകുളത്ത് എത്തിയ ഇവർ 6 കിലോ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതായാണ് വിവരം.

മൂന്ന് കിലോ സിനിമാമേഖലയിൽ വിതരണം ചെയ്തോ എന്നും എക്‌സൈസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിൽ പ്രതികളെ വിട്ടുകിട്ടിയതിനാൽ ഉടനേ തന്നെ ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി എന്നിവർക്ക് നോട്ടീസ് അയക്കാൻ ആണ് തീരുമാനം.

Read More

Advertisment
Alappuzha Drugs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: