/indian-express-malayalam/media/media_files/uploads/2023/01/Kerala-High-Court-FI.jpg)
എല്ലാ കേസുകളിലെയും അന്വേഷണം സർക്കാർ സിബിഐക്ക് വിട്ട് മാർച്ചിൽ ഉത്തരവ് ഇറക്കിയിരുന്നു
കൊച്ചി: ഹൈറിച്ച് ഓൺലൈൻ തട്ടിപ്പിൽ പൊലീസിന്റെ സമാന്തര അന്വേഷണം ഹൈക്കോടതി വിലക്കി. ഹൈറിച്ച് ഓൺലൈൻ ഷോപ്പി അനധികൃത നിക്ഷേപം സ്വീകരിച്ചെന്ന കേസ് സർക്കാർ സിബിഐക്ക് വിട്ടതിന് ശേഷവും പൊലീസ് നടത്തുന്ന സമാന്തര അന്വേഷണത്തിനെതിരെയാണ് ഉടമകൾ കോടതിയെ സമീപിച്ചത്.
അനധികൃത നിക്ഷേപം സ്വീകരിക്കൽ നിരോധന നിയമ പ്രകാരം നേരത്തെ ഹൈറിച്ചിനെതിരെ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതുൾപ്പെടെ എല്ലാ കേസുകളിലെയും അന്വേഷണം സർക്കാർ സി.ബി.ഐക്ക് വിട്ട് മാർച്ചിൽ ഉത്തരവിറക്കിയിരുന്നു.
എന്നാൽ അതിന് ശേഷവും ഹൈറിച്ചിനും, മെമ്പേഴ്സിനും എതിരെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവന്ന സാഹചര്യത്തിലാണ് ഹൈറിച്ച് പൊലീസിന്റെ സമാന്തര അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന പൊലീസിന് പുതിയ കേസുകൾ അന്വേഷിക്കാൻ അധികാരമില്ലെന്ന ഹർജി ഭാഗത്തിൻ്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. സമാന്തര അന്വേഷണം പാടില്ലെന്ന് കോടതി സർക്കാർ അഭിഭാഷകന് നിർദേശം നൽകി.
Read More Kerala News Here
- 'മോദിയുടെ ഭാഷ സാധാരണക്കാരൻ പോലും പറയാൻ മടിക്കുന്ന തരത്തിലേത്'; കെ. മുരളീധരൻ
- കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്
- കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്
- 'മാധ്യമ അജണ്ടയ്ക്കൊപ്പം പോകാൻ ഞങ്ങളില്ല'; സോളാർ സമര വിവാദത്തിൽ എം.വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us