/indian-express-malayalam/media/media_files/2024/11/14/s5ePzJKijkNNBa5kZCBr.jpg)
ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി
കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
Also Read:ആഗോള അയ്യപ്പ സംഗമം; സംശയങ്ങള്‍ ആവര്‍ത്തിച്ച് ഹൈക്കോടതി; ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റി
അയ്യപ്പഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. പരിപാടിയുടെ സാമ്പത്തിക ചെലവുകൾ കോടതിയെ അറിയിക്കണമെന്നും പ്രകൃതിയെ ഹനിക്കരുതെന്നും കോടതി ഉത്തരവിട്ടു. ബുധവാഴ്ച അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റുകയായിരുന്നു. തുടർന്നാണ് വ്യാഴാഴ്ച അനുമതി നൽകികൊണ്ട് ഹൈക്കോടതി വിധി പറഞ്ഞത്.
Also Read:ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി
അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകരുതെന്നും ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തർക്ക് ബുദ്ധിമുട്ടോ അവരുടെ അവകാശങ്ങൾ ലംഘിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജിയിൽ ഇന്നലെ ഒരു മണിക്കൂറിലേറെ നീണ്ട വാദമാണ് ഹൈക്കോടതിയിൽ നടന്നത്. അയ്യപ്പസംഗമത്തിൽ സർക്കാരിൻറെ റോളെന്താണെന്നും ആരൊക്കെയാണ് ക്ഷണിച്ചതെന്നും എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ദേവസ്വമോ സർക്കാരോ പണം ചെലവിടുന്നില്ലെന്നും സാധാരണക്കാർക്കും സംഗമത്തിൽ പങ്കെടുക്കാമെന്നുമായിരുന്നു സർക്കാർ മറുപടി.
Also Read:ആഗോള അയ്യപ്പ സംഗമം; സർക്കാരിനോടും ദേവസ്വം ബോർഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി
അയ്യപ്പൻറെ പേരിൽ നടക്കുന്ന കച്ചവടമാണെന്നും പൂർണമായും രാഷ്ട്രീയ സംഗമമാണെന്നും സനാധനധർമത്തെ തുടച്ചുനീക്കണമെന്ന് നിലപാടുള്ള സർക്കാരാണ് സംഗമം നടത്തുന്നെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ദേവസം ബോർഡിനെ മുന്നിൽ നിർത്തി സർക്കാരാണ് സംഗമത്തിന് പണം മുടക്കുന്നത്. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് സർക്കാരിൻറെ നാടകമെന്നും ഹർജിക്കാർ വാദിച്ചിരുന്നു.
Read More:അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.