/indian-express-malayalam/media/media_files/2025/06/25/train-new-2025-06-25-13-08-37.jpg)
ട്രെയിൻ സർവീസുകളിൽ സെപ്റ്റംബർ 20 മുതൽ മാറ്റം വരുത്തി
കോട്ടയം: ചിങ്ങവനം–കോട്ടയം സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകളിൽ സെപ്റ്റംബർ 20 മുതൽ മാറ്റം വരുത്തി. ചില ട്രെയിനുകൾ വഴിതിരിച്ചു വിടുകയോ ചിലത് ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
രണ്ടു ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർ-ഫാസ്‌റ്റ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 12696) സെപ്റ്റംബർ 20ന് രാത്രി 8.05ന് കോട്ടയത്തുനിന്നാകും പുറപ്പെടുക. ഗുരുവായൂർ–മധുര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328) സെപ്റ്റംബർ 21ന് പകൽ 12.10ന് കൊല്ലത്തുനിന്നാകും പുറപ്പെടുക.
Also Read: അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു
വഴിതിരിച്ചു വിട്ട ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവിസ് നടത്തും.
2. ∙ ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത്–ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവിസ് നടത്തും.
3. ∙ ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്–എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവിസ് നടത്തും.
4. ∙ ട്രെയിൻ നമ്പർ 22503 കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവിസ് നടത്തും.
5. ∙ ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ–മധുര അമൃത എക്‌സ്‌പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവിസ് നടത്തും.
6. ∙ ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ–മംഗലാപുരം സെൻട്രൽ എക്സ്പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവിസ് നടത്തും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 12695 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർ-ഫാസ്‌റ്റ് എക്‌സ്‌പ്രസ് സെപ്റ്റംബർ 19ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
2. ട്രെയിൻ നമ്പർ 16327 മധുര–ഗുരുവായൂർ എക്‌സ്‌പ്രസ് സെപ്റ്റംബർ 20ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
Also Read:ആഗോള അയ്യപ്പ സംഗമം; സംശയങ്ങള്‍ ആവര്‍ത്തിച്ച് ഹൈക്കോടതി; ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റി
3. ട്രെയിൻ നമ്പർ 16366 നാഗർകോവിൽ–കോട്ടയം എക്‌സ്‌പ്രസ് സെപ്റ്റംബർ 20ന് ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.
Read More:ദേവസ്വം ബോര്‍ഡിന് തിരിച്ചടി; സ്വര്‍ണപ്പാളി തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.