scorecardresearch

ആഗോള അയ്യപ്പ സംഗമം; സംശയങ്ങള്‍ ആവര്‍ത്തിച്ച് ഹൈക്കോടതി; ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റി

സംഗമം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച നാലു ഹര്‍ജികളാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്

സംഗമം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച നാലു ഹര്‍ജികളാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്തിപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. സംഗമം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച നാലു ഹര്‍ജികളാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്. സംഗമം നടത്തിപ്പില്‍ കോടതി ഇന്നും സംശയങ്ങള്‍ ആവര്‍ത്തിച്ചു. പണം സമാഹരിക്കുന്നതില്‍ ഇപ്പോഴും വ്യക്തയില്ലെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. 

Advertisment

സംഗമത്തില്‍ സര്‍ക്കാരിന്റെ പങ്കെന്താണെന്ന് കോടതി ആരാഞ്ഞു. ആരെയൊക്കെയാണ് സംഗമത്തിന് ക്ഷണിച്ചത്. ക്ഷണത്തിനുള്ള മാനദണ്ഡം എന്താണ്. സമാഹരിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്നും ചോദ്യമുണ്ടായി. പണം ശബരിമല വികസനത്തിന് ചെലവഴിക്കുമോ. കോര്‍പ്പറേറ്റ് സംഭാവന എങ്ങനെ ചെലവഴിക്കുമെന്നും കോടതി ആരാഞ്ഞു.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കി. അയ്യപ്പസംഗമം ഭരണഘടനാ വിരുദ്ധമല്ല. സര്‍ക്കാരോ, ബോര്‍ഡോ പണം ചെലവഴിക്കുന്നില്ല. പണം സ്പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കും. സാധാരണക്കാര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചു.

Also Read: ദേവസ്വം ബോര്‍ഡിന് തിരിച്ചടി; സ്വര്‍ണപ്പാളി തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി

Advertisment

തീര്‍ത്ഥാടനവും ഭക്തജനത്തിരക്ക് നിയന്ത്രണവും സംഗമത്തിന്റെ ഭാഗമായുള്ള സെഷനില്‍ അവതരിപ്പിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. പണം സമാഹരിക്കാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. അയ്യപ്പനില്‍ വിശ്വസമില്ലാത്തവരാണ് സംഗമം നടത്തുന്നതെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം.

Also Read: "സ്നേഹത്തോടേ തരുവാ... നിങ്ങൾ എടുത്തോളു..."; തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്

സ്‌പോണ്‍സര്‍ഷിപ്പ് അടക്കം സ്വീകരിക്കുന്ന പണം അയ്യപ്പനുള്ളതാണെന്നും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അയ്യപ്പസംഗമം സര്‍ക്കാര്‍ പരിപാടിയാണ്. സംഘാടകര്‍ ദേവസ്വം ബോര്‍ഡാണെന്ന് സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

Read More: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ തുടരും; അഞ്ചു ജില്ലകളിൽ മഞ്ഞ അലർട്ട്

Sabarimala Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: