/indian-express-malayalam/media/media_files/2025/09/10/online-fraud-kerala-police-warns-2025-09-10-15-41-03.jpg)
ചിത്രം: ഫേസ്ബുക്ക്/കേരള പൊലീസ്
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് ദിനംപ്രതി വർധിച്ചുവരികയാണ്. കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും തട്ടിപ്പുകാർ കൈക്കലാക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട്, കേരളത്തിൽ നിന്നുള്ള കണക്കുകളും ഞെട്ടിക്കുന്നതാണ്. സാധാരണക്കാർ മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ സംസ്ഥാനത്ത് തട്ടിപ്പിനിരയായിട്ടുണ്ട്.
തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്. സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പ് നടത്തുന്ന രീതി വീണ്ടും വ്യാപകമാകുകയാണെന്നെന്നും ശ്രദ്ധ വേണമെന്നും കേരള പൊലീസ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പു നൽകി.
തട്ടിപ്പ് രീതി ഇങ്ങനെയെന്ന് പൊലീസ്
"സമൂഹമാധ്യമങ്ങളിൽ നിങ്ങളുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ട ശേഷം അവർ ധനികരാണെന്നു തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് നിങ്ങൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്റെയും, അത് പായ്ക്ക് ചെയ്തു നിങ്ങളുടെ വിലാസം എഴുതി വെച്ചിരിക്കുന്നതിന്റെയും ഫോട്ടോ ഉൾപ്പെടെ അവർ നിങ്ങൾക്ക് അയച്ചു നൽകും.
ഇനിയാണ് യഥാർത്ഥ തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസിന്റെയോ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരിൽ ഒരു വ്യാജ ഫോൺ കാൾ. നിങ്ങളുടെ പേരിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ പാർസലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന് കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും, തുക അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആയിരിക്കും വിളിക്കുന്നവർ നിങ്ങളോട് പറയുന്നത്.
Also Read: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ തുടരും; അഞ്ചു ജില്ലകളിൽ മഞ്ഞ അലർട്ട്
അജ്ഞാതസുഹൃത്ത് അയച്ചു നൽകിയ സമ്മാനങ്ങളുടെ മൂല്യം ഓർത്ത് കണ്ണ് മഞ്ഞളിച്ചോ, ഭയന്നോ ഒരിക്കലും പണം നൽകരുത്. ഇത് തട്ടിപ്പാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക," കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
Read More: പാലിയേക്കര ടോള്‍ പിരിവിന് അനുമതിയില്ല, പ്രശ്നങ്ങൾ പരിഹരിച്ചശേഷം തീരുമാനിക്കാമെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us