scorecardresearch

ആഗോള അയ്യപ്പ സംഗമം; സർക്കാരിനോടും ദേവസ്വം ബോർഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി

അയ്യപ്പ സംഗമത്തിൻറെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്നും കോടതി ആവശ്യപ്പെട്ടു

അയ്യപ്പ സംഗമത്തിൻറെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്നും കോടതി ആവശ്യപ്പെട്ടു

author-image
WebDesk
New Update
High court-Kerala

കേരള ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ, സർക്കാറിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നൽകി. ദേവസ്വം ബോർഡിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻറെ ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Advertisment

Also Read:അയ്യപ്പ സംഗമത്തിന്റെ പേരിൽ രാഷ്ട്രീയപോര് മുറുകുന്നു; അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ്

ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നൽകി. സ്‌പോൺസർഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. 

Also Read:ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് തീരുമാനം ഇന്ന്

ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ദേവസ്വം ബോർഡും സർക്കാരും മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. 

നയം വ്യക്തമാക്കാതെ യുഡിഎഫ്

Advertisment

ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്‌കരിക്കില്ലെന്നും ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയശേഷം ക്ഷണിച്ചാൽ അപ്പോൾ നിലപാട് പറയുമെന്നും വിഡി സതീശൻ വ്യക്തമാക്കി. 

Also Read:യുവതീപ്രവേശനം കഴിഞ്ഞ അധ്യായം; വിശ്വാസത്തിനെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല: എംവി ഗോവിന്ദൻ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിൻവലിക്കൽ, ആചാരസംരക്ഷണത്തിനായുള്ള സമരങ്ങൾക്കെതിരായ കേസ് പിൻവലിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ മറുപടി പറയണമെന്ന യുഡിഎഫ് നിലപാടണ് വാർത്താസമ്മേളനത്തിൽ വിഡി സതീശൻ വ്യക്തമാക്കിയത്.

ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കുമോയെന്നോ ബഹിഷ്‌കരിക്കുമോയെന്നും പറയാതെ സർക്കാരിന് മുന്നിലേക്ക് ചോദ്യങ്ങളിട്ടുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ആഗോള അയ്യപ്പ സംഗമം നടത്തുന്ന സർക്കാർ ഒരുപാട് ചോദ്യങ്ങൾക്ക് ആദ്യം മറുപടി നൽകേണ്ടതുണ്ടെന്ന് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറാണോയെന്നും സതീശൻ ചോദിച്ചു.

ശബരിമലയിലെ ആചാരസംരക്ഷണത്തിനടക്കം നടത്തിയ നാമജപ ഘോഷയാത്ര അടക്കമുള്ള സമരങ്ങൾക്കെതിരെയെടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോയെന്നും സതീശൻ ചോദിച്ചു. 

Read More:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ആറിടത്ത് യെല്ലോ അലർട്ട്

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: